രാഷ്ട്രീയ അരക്ഷിതാവസ്ഥയിലും സാമ്പത്തിക ഞെരുക്കത്തിലും പെട്ട് പതറുന്ന പാക്കിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി പ്രഫഷനലുകളുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആയിരക്കണക്കിന് ഡോക്ടർമാരും എൻജിനീയർമാരും അക്കൗണ്ടന്റുമാരുമാണ് രാജ്യം വിട്ടതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി.
കഴിവുള്ളവർ രാജ്യം വിട്ടതോടെ പാക്കിസ്ഥാന്റെ ‘തലച്ചോറും’ പോയെന്ന വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു.
ബ്യൂറോ ഓഫ് എമിഗ്രേഷൻ ആൻഡ് ഓവർസീസ് എംപ്ലോയിമെന്റിന്റെ കണക്കുപ്രകാരം രണ്ടുവർഷത്തിനിടെ 5,000 പാക്കിസ്ഥാനി ഡോക്ടർമാർ വിദേശത്തേക്ക് പറന്നു. 11,000 പാക്കിസ്ഥാനി എൻജിനീയർമാരും സ്വന്തം രാജ്യത്തെ കൈവിട്ട് വിദേശത്ത് അഭയംതേടിപ്പോയി.
മികച്ച തൊഴിലും ജീവിതവും മോഹിച്ച് 13,000 അക്കൗണ്ടന്റുമാരും പറന്നകന്നു. 2024ൽ ആകെ 7.27 ലക്ഷം പേരാണ് പാക്കിസ്ഥാനിൽ നിന്ന് വിദേശത്ത് ജോലി നേടിപ്പോയത്.
2025ൽ നവംബർ വരെ മാത്രമുള്ള കണക്ക് 6.87 ലക്ഷം. ഡിസംബറിലെയും കണക്കെത്തുമ്പോൾ കഴിഞ്ഞവർഷത്തെയും മറികടന്നേക്കും.
Brain drain is real, and it is speeding up‼️
Approx 40,000 highly qualified 🇵🇰🇵🇰 have emigrated in last two years as Pakistan suffers from low economic growth and high inflation.
We are losing a lot of innovative ideas and future leaders due to weak economic policies. Over the past 24 months Pak has lost 5000 doctors, 11000 engineers & 13000 accountants.
Pak is also the 4th largest freelancing hub & with internet shutdowns causing losses of $1.62 billion, has put 2.37 million freelancing jobs at risk. Fix politics to fix the economy!…
പാക്കിസ്ഥാനിലെ കുറഞ്ഞ വേതനവ്യവസ്ഥ, മോശം തൊഴിൽ അന്തരീക്ഷം, കടുത്ത നിയന്ത്രണങ്ങൾ, വളർച്ചാസാധ്യത ഇല്ലായ്മ, രാഷ്ട്രീയ അരക്ഷിതാവസ്ഥ, അതിരൂക്ഷമായ പണപ്പെരുപ്പം, ഉയർന്ന പലിശഭാരം തുടങ്ങിയ കാരണങ്ങളാണ് വൈദഗ്ധ്യമുള്ളവരെ വിദേശത്തേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2011നും 2014നും ഇടയിൽ പാക്കിസ്ഥാനിൽ നിന്ന് വിദേശത്ത് ജോലി തേടിപ്പോയ നഴ്സുമാരുടെ എണ്ണത്തിലുണ്ടായ വർധന മാത്രം 2,100 ശതമാനത്തിലധികമാണ്. ആരോഗ്യമേഖലയാണ് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നതും.
These are the official numbers of Pakistanis leaving Pakistan.
Do look at the number in the Highly Qualified, Highly Skilled and Skilled columns since 2022. According to Field Martial Asim Munir this is “Brain Gain”.
There is a reason Interior Minister Mohsin Naqvi going to…
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

