ന്യൂഡൽഹി∙ ഒടിടി സ്ട്രീമിങ് സബ്സ്ക്രിപ്ഷൻ, ക്രെഡിറ്റ് കാർഡ് ബിൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി പല യുപിഐ ആപ്പുകളിൽ ആക്ടിവേറ്റ് ചെയ്ത ഓട്ടോപേ മാൻഡേറ്റുകളെല്ലാം (ആവർത്തിച്ചുവരുന്ന പേയ്മെന്റ്) ഇനി ഒരുമിച്ച് കൈകാര്യം ചെയ്യാം. ഇതിനുള്ള ‘യുപിഐ ഹെൽപ്’ സംവിധാനം പൂർണതോതിലായി.
പലപ്പോഴും ഓട്ടോപേ സംവിധാനം സെറ്റുചെയ്യുന്നത് പിന്നീട് മറന്നുപോകാനിടയുണ്ട്.
ഉദാഹരണത്തിന് ഒരു ഒടിടി സേവനം ഉപയോഗിക്കുന്നത് നിർത്തിയാലും ഓട്ടോപേ റദ്ദാക്കാത്തതിനാൽ പ്രതിമാസമോ പ്രതിവർഷമോ നമ്മളറിയാതെ അക്കൗണ്ടിൽ നിന്ന് പണം പോകാം. ഒന്നിലേറെ യുപിഐ ആപ്പുകൾ പലരും ഉപയോഗിക്കുന്നതിനാൽ ഓട്ടോപേ ഏതിലൊക്കെ സെറ്റ് ചെയ്തുവെന്ന് കണ്ടുപിടിക്കുകയും എളുപ്പമായിരിക്കില്ല.
യുപിഐ ഹെൽപ് വഴി വിവിധ ആപ്പുകളിൽ ക്രമീകരിച്ച ഓട്ടോപേ മാൻഡേറ്റ് ഒരുമിച്ച് കാണാനും മാനേജ് ചെയ്യാനും കഴിയും.
പരിഹാരം ഇങ്ങനെ
∙ upihelp.npci.org.in എന്ന വെബ്സൈറ്റ് തുറന്ന് മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക. ∙ ഹോം പേജിലെ ‘Show my Autopay mandates’ എന്നതിൽ ടാപ്/ക്ലിക് ചെയ്യുക.
∙ ഈ മൊബൈൽ നമ്പർ ഉപയോഗിച്ച് ഏതൊക്കെ യുപിഐ ആപ്പുകളിൽ ഓട്ടോപേ ക്രമീകരിച്ചിട്ടുണ്ടോ അവയെല്ലാം വിഭാഗം തിരിച്ച് ഒറ്റ വിൻഡോയിൽ കാണാം. ∙ ഓരോ ഓട്ടോപേ വഴി എത്ര തവണ ഇതിനകം പേയ്മെന്റ് നടന്നിട്ടുണ്ടെന്നും, എത്രത്തോളം തുക ആകെ അടച്ചിട്ടുണ്ടെന്നും ഒറ്റനോട്ടത്തിൽ കാണാം.
∙ ഏതെങ്കിലുമൊരെണ്ണം തൽക്കാലത്തേക്ക് നിർത്തിവയ്ക്കണമെങ്കിൽ ‘Pause’ ഓപ്ഷൻ ഉപയോഗിക്കാം. ഏതു തീയതി വരെ പേയ്മെന്റ് നിർത്തിവയ്ക്കണമെന്ന് നൽകണം.
∙ പൂർണമായും റദ്ദാക്കാൻ ‘Revoke’ ഓപ്ഷൻ ഉപയോഗിക്കുക. അതുവഴി ചെയ്യാനായില്ലെങ്കിൽ യുപിഐ ആപ് വഴി ‘Autopay’ ഓപ്ഷനെടുക്കുക.
∙ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് പരാതികളോ ആക്ഷേപമോ ഉണ്ടെങ്കിൽ യുപിഐ ഹെൽപ് ചാറ്റ് വിൻഡോയിൽ ‘I have UPI transaction related issue’ ടൈപ് ചെയ്യുക. ∙ ബാങ്ക് അക്കൗണ്ട് നമ്പറിന്റെ അവസാന 4 ഡിജിറ്റ് കൂടി നൽകിയാൽ യുപിഐ ഇടപാടുകൾ ഒരുമിച്ച് കാണാം.
പരാതി നൽകേണ്ടവ തിരഞ്ഞെടുക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

