പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലെ സംഘർഷം അതിരൂക്ഷമാകുന്നതിനിടെയായിരുന്നു ഇറാനെ കൂടുതൽ തളർത്തിക്കൊണ്ടുള്ള യുഎസിന്റെ രംഗപ്രവേശം. ആണവ കേന്ദ്രങ്ങളെ ഉന്നമിട്ടുള്ള യുഎസിന്റെ അപ്രതീക്ഷിത ആക്രമണം ഇറാനെ ഞെട്ടിച്ചു.
2025ൽ ലോക സമ്പദ്വ്യവസ്ഥയെതന്നെ മുൾമുനയിൽ നിർത്തിയാണ് ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം കടന്നുപോയത്.
മേയ് മാസത്തിലായിരുന്നു ഇത്. രണ്ടാഴ്ചയോളം നീണ്ട
‘സംഘർഷത്തിന്’ വിരാമമാകുന്നെന്ന പ്രതീക്ഷ നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ ‘പ്രഖ്യാപിച്ചതോടെ’ ആഗോള ഓഹരി വിപണികളിൽ വൻ ഉണർവുമുണ്ടായി.
പക്ഷേ, വെടിനിർത്തൽ ഇല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ഖമനയി പ്രഖ്യാപിച്ചതോടെ സാഹചര്യം മാറി. ആണവ കേന്ദ്രങ്ങളെ ആക്രമിച്ച യുഎസിന് തിരിച്ചടി നൽകാനെന്നോണം ഖത്തറിലെയും ബഗ്ദാദിലെയും യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയത് ഇതിനിടെ യുഎസ് സ്ഥിരീകരിച്ചു.
ക്രൂഡ് ഓയിൽ വില കൂപ്പുകുത്തി. സ്വർണവിലയും ഇടിഞ്ഞു.
എന്നാൽ യുഎസിനും ഇസ്രയേലിനും പുറമേ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള സമ്മർദവും ശക്തമായതോടെ വെടിനിർത്തലിന് വഴങ്ങേണ്ടിവന്നു ഇറാന്.
വാർത്തയുടെ വിശദാംശം താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം:
∙ ‘ടൺ’ കണക്കിന് സ്വർണം തിരിച്ചെടുക്കാൻ ഇറ്റലിയും ജർമനിയും
യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൽ നിക്ഷേപിച്ച ടൺ കണക്കിന് സ്വർണശേഖരം തിരിച്ചെടുക്കാൻ ജർമനിയും ഇറ്റലിയും. കനത്ത ഇറക്കുമതി തീരുവ ഉൾപ്പെടെ ലോക സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന തീരുമാനങ്ങൾ പലതും ട്രംപിൽ നിന്ന് വരുന്ന പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം.
2025ൽ ലോകം ഏറ്റവുമധികം ചർച്ച ചെയ്തൊരു വാർത്തയുമായിരുന്നു ഇത്.
ലോകത്ത് ഏറ്റവുമധികം കരുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളിൽ മുന്നിലാണ് ജർമനിയും ഇറ്റലിയും. ഇറ്റലിക്ക് ഏകദേശം 2,500 ടണ്ണും ജർമനിക്ക് 3,500 ടണ്ണുമുണ്ട്.
ജർമനി 1,200 ടൺ സ്വർണം യുഎസ് ഫെഡറൽ റിസർവിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇറ്റലി 1,000 ടണ്ണോളവും.
ഇതു പൂർണമായും തിരിച്ചെടുക്കാനായിരുന്നു നീക്കം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകളിലെ ‘അവിശ്വാസ’മാണ് നീക്കത്തിന് പിന്നിലെന്ന് റിപ്പോര്ഡട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ട്രംപ് എപ്പോൾ, എന്ത് തീരുമാനിക്കുമെന്നത് സംബന്ധിച്ച അവ്യക്തതയും ഫെഡറൽ റിസർവിന്റെ പ്രവർത്തനങ്ങളിൽ കൈകടത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഇറാനെ ആക്രമിച്ച തീരുമാനവും ഇറ്റലിയും ജർമനിയും കണക്കിലെടുത്തിട്ടുണ്ട്.
വാർത്തയുടെ വിശദാംശം താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം:
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

