തിരുവനന്തപുരം ∙ 20 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്മസ്–ന്യൂ ഇയർ ബംപർ ലോട്ടറി ടിക്കറ്റുകൾ വിപണിയിൽ. 400 രൂപയാണ് ടിക്കറ്റിന്റെ വില.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 20 പേർക്കു നൽകും. ഒരു ലക്ഷം രൂപയുടെ 9 സമാശ്വാസ സമ്മാനങ്ങളുമുണ്ട്.
കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങൾ അടക്കം ആകെ 6,21,990 സമ്മാനങ്ങൾ നൽകുമെന്ന് ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചു. 10 പരമ്പരകളിലായാണ് ടിക്കറ്റുകൾ വിപണിയിലെത്തിച്ചത്.
2026 ജനുവരി 24ന് ഉച്ചയ്ക്ക് 2ന് നറുക്കെടുപ്പ് നടക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

