കോഴിക്കോട് ∙ കേരള ബാങ്ക് പ്രസിഡന്റ് ആയി സിപിഎം സംസ്ഥാന സമിതി അംഗവും കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയുമായ പി.മോഹനൻ ചുമതലയേറ്റു. കേരള ബാങ്കിന്റെ വരും കാല പ്രവർത്തനങ്ങളെക്കുറിച്ച് പി.മോഹനൻ സംസാരിക്കുന്നു.
Q ഭാവി പ്രവർത്തനങ്ങളെക്കുറിച്ച്?
A 1.25 ലക്ഷം കോടി രൂപയാണ് കേരള ബാങ്കിന്റെ ബിസിനസ്.
ഇതു രാജ്യത്തെ മൊത്തം സംസ്ഥാന സഹകരണ ബാങ്കുകളുടെ ബിസിനസിന്റെ 23 ശതമാനമാണ്. മൊത്തം വായ്പ തുക പരിഗണിച്ചാൽ 19 ശതമാനവും നിക്ഷേപം 30 ശതമാനും കേരള ബാങ്കിന്റേതാണ്.
എൻആർഐ നിക്ഷേപം പോലെ കൂടുതൽ മേഖലകളിലേക്ക് കടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Q ഇടപാടുകാരോടുള്ള സമീപനം എങ്ങനെയാണ്?
A വയനാട് മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളി. പ്രളയം, കോവിഡ് തുടങ്ങി മലയാളിയുടെ ഏതു പ്രതിസന്ധിയിലും ഇടപെട്ടു.
Q അംഗ സംഘങ്ങളുടെ പരാതികളിൽ നടപടിയുണ്ടാകുമോ?
A പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ(പാക്സ്) കേരള ബാങ്കിന്റെ നട്ടെല്ലാണ്.
റിസർവ് ബാങ്കിന്റെ കർശന മാനദണ്ഡങ്ങൾ പ്രകാരം ഇവർക്ക് ഇപ്പോൾ ലാഭവിഹിതം നൽകാൻ കഴിയുന്നില്ല. പാക്സുകളോട് മത്സരിക്കാനല്ല, ചേർത്തു പിടിക്കാനാണു ശ്രമം.
Q കേരള ബാങ്ക് പിരിച്ചുവിടുമെന്ന വാദത്തെ എങ്ങനെ കാണുന്നു?
A രാഷ്ട്രീയ എതിർപ്പിന്റെ പേരിൽ കേരള ബാങ്ക് പിരിച്ചു വിട്ട് ജില്ലാ ബാങ്കുകളിലേക്കു മടങ്ങിപ്പോകണമെന്ന വാദം തെറ്റാണ്.
ഇപ്പോൾതന്നെ മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിക്കാതെ വിട്ടുനിൽക്കുന്നതിനാൽ അവിടത്തെ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടുന്നില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടാനാവില്ല.
അതു കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കു വലിയ തിരിച്ചടിയുണ്ടാക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

