നിങ്ങൾ തൊഴില്‍ വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള മുതിര്‍ന്ന പൗരനാണോ? എങ്കില്‍ സംരംഭം ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ന്യൂ ഇന്നിങ്സ് സംരംഭകത്വ പദ്ധതിയ്ക്ക് അപേക്ഷിക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം അവരുടെ തൊഴില്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും ഉപയോഗിച്ച് ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
∙50 വയസ്സിന് മുകളില്‍ പ്രായവും സംരംഭകരാകാന്‍ താല്പര്യമുള്ളവരുമായ മുതിര്‍ന്ന പൗരന്മാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
∙ജോലിയില്‍ നിന്നും വിരമിച്ച മുതിര്‍ന്ന പൗരന്മാരെ കേരളത്തിന്റെ സാമ്പത്തിക വികസന പ്രക്രിയയില്‍ സജീവ പങ്കാളികളാക്കാനിത് സഹായിക്കും.
∙ദേശീയ രാജ്യാന്തരതലത്തില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച് വിരമിച്ച മുതിര്‍ന്ന പൗരന്മാരുടെ സേവനം സ്റ്റാര്‍ട്ടപ്പുകളില്‍ ഉപയോഗപ്പെടുത്താം
∙മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക, സാമൂഹിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക, അനുഭവസമ്പത്തും വൈദഗ്ധ്യവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക, പുതിയ സംരംഭങ്ങളില്‍ പങ്കാളികളാക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്.
പദ്ധതി നടത്തിപ്പിനായി സ്റ്റാര്‍ട്ടപ്പ് മിഷന് പ്രത്യേക വിഭാഗം രൂപീകരിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യമായ പരിശീലനം, സാമ്പത്തിക സഹായം, മാര്‍ഗനിര്‍ദ്ദേശം എന്നിവ നല്‍കും.
വ്യവസായ വാണിജ്യ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ സംരംഭങ്ങള്‍ തിരഞ്ഞെടുക്കാനും വിജയകരമായി നടത്തിക്കൊണ്ടുപോകാനുള്ള സഹായമൊരുക്കും.
ഇപ്പോൾ 5 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പരിശീലന പരിപാടികള്‍, സാമ്പത്തിക സഹായം, സാങ്കേതിക സഹായം, വിപണന പിന്തുണ തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിക്കും.
പ്രതിമാസം 20 പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ള 60 ലക്ഷം രൂപയുടെ ഫെലോഷിപ്പ് പദ്ധതിയുമുണ്ട്.
‘വിസ്ഡം ബാങ്ക്’
‘വിസ്ഡം ബാങ്ക്’ എന്ന മെന്റര്‍ഷിപ്പ് പരിപാടിയും ന്യൂ ഇന്നിങ്സ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കേരളത്തിലെ വിരമിച്ച വിദഗ്ധരുടേയും പ്രൊഫഷണലുകളുടേയും അറിവും അനുഭവവും പുതിയ തലമുറയിലെ സംരംഭകര്‍ക്ക് കൈമാറ്റം ചെയ്യുന്നതിനാണ് ‘വിസ്ഡം ബാങ്ക്’ നടപ്പിലാക്കുന്നത്.
ഇവരുടെ ഡയറക്ടറി പ്രസിദ്ധീകരിക്കും. പുതിയ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവശ്യമായ ഉപദേഷ്ടാക്കളേയും മെന്റര്‍മാരേയും ഇതിലൂടെ കണ്ടെത്താം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]