ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ്, ഡൈന് ഔട്ട് എന്നിവയിലെല്ലാം ഉപഭോക്താക്കളുടെ പോക്കറ്റും, മനസ്സും നിറയ്ക്കുന്ന ഓഫറുകളുമായി സ്വിഗ്ഗി വണ്ണും സ്വിഗ്ഗി വൺ ലൈറ്റും വരുന്നു. OTT, യാത്ര, ഫാഷൻ, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളിലെ സേവനങ്ങളിലൂടെ Swiggy One വരും മാസങ്ങളിൽ കാര്യങ്ങൾ മാറ്റിമറിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എങ്ങനെ പ്രയോജനപ്പെടുത്താം?
കമ്പനി പറയുന്നതനുസരിച്ച്, ഹോംപേജ് അറിയിപ്പുകൾ, പോസ്റ്റ്-ഓർഡർ അപ്ഡേറ്റുകൾ, അംഗത്വ പേജുകളിലെ പ്രത്യേക ‘പ്രിവിലേജുകൾ’ എന്നിവയിലൂടെ സ്വിഗ്ഗി അതിന്റെ Swiggy One, Swiggy One Lite അംഗങ്ങൾക്ക് ‘അംഗത്വ പ്രത്യേകാവകാശങ്ങൾ’ വിഭാഗത്തിൽ കോഡുകൾ നൽകും. അവ ആപ്പുകളിൽ കൊടുക്കുന്നതിലൂടെ ഓഫറുകൾ നേടിയെടുക്കാം.വിവിധ ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ആനുകൂല്യങ്ങൾ നൽകുന്നത്.
∙അംഗങ്ങൾക്ക് യാത്രയിൽ സൗജന്യ കാൻസലേഷൻ, ഫ്ലൈറ്റുകളിലെ സീറ്റ് തിരഞ്ഞെടുക്കൽ തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങൾ ഉൾപ്പെടെയുള്ള എക്സ്ക്ലൂസീവ് ഓഫറുകൾ ലഭിക്കും.
∙എഫ് ആൻഡ് ബി (ഭക്ഷണ പാനീയങ്ങൾ) കൗണ്ടറുകളിൽ 25 ശതമാനം കിഴിവ്
∙സിനിമകൾക്കും ഭക്ഷണത്തിനും 30 ശതമാനം കിഴിവാണ് Cinepolis നൽകുന്നത്
∙അംഗങ്ങൾക്ക് OTT പ്ലാറ്റ്ഫോമുകളിൽ കിഴിവുകൾ നേടാൻ കഴിയും: Amazon Prime ൽ 150 രൂപ കിഴിവ്
∙Disney+ Hotstarന്റെ സൂപ്പർ പ്ലാനിൽ 50 ശതമാനം കിഴിവ്
∙SonyLiv പ്രീമിയം പ്ലാനുകളിൽ പ്രമോഷണൽ ഓഫറുകൾ
∙ക്രോമയിൽ 30,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് 7.5 ശതമാനം കിഴിവ്
∙ഹാംലീസ് പ്ലേ ഏരിയയിലേക്ക് സൗജന്യ പ്രവേശനം
∙ബ്യൂട്ടി വിഭാഗത്തിൽ ചില ഉത്പന്നങ്ങൾക്ക് അജിയോ 20 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു,
∙ലാക്മെ മുഖ ചികിത്സകൾക്കായി കോംപ്ലിമെന്ററി വാക്സിങ് സേവനം
ചുരുക്കത്തിൽ യാത്ര, വിനോദം, ഷോപ്പിങ്, സൗന്ദര്യം എന്നിവയിലുടനീളം വൈവിധ്യമാർന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് സ്വിഗ്ഗി വൺ അംഗത്തിന്റെ അനുഭവം മെച്ചപ്പെടുത്തുകയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]