ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ മക്കളെ മൂന്നുപേരെയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഉൾപ്പെടുത്തിയെങ്കിലും ഇവർക്കു ശമ്പളമുണ്ടാകില്ല. ബോർഡ് മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി നിശ്ചിത ഫീസും കമ്മിഷനുംനൽകും. 2020–21 സാമ്പത്തിക വർഷം മുതൽ മുകേഷ് അംബാനിയും ശമ്പളമെടുക്കുന്നില്ല. ആകാശ് അംബാനിയും ഇഷ അംബാനിയും അനന്ത് അംബാനിയും കമ്പനിയുടെ ഡയറക്ടർമാരാകുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ വാർഷിക പൊതുയോഗത്തിലാണ്. ഭാര്യ നിത അംബാനിയെ 2014ൽ നിയമിച്ച അതേ വ്യവസ്ഥകളോടെയാണ് മക്കളെയും നിയമിച്ചിരിക്കുന്നത്. നിതയ്ക്ക് വാർഷിക പൊതുയോഗത്തിന് സിറ്റിങ് ഫീസായി 6 ലക്ഷം രൂപയും കമ്മിഷനായി 2 കോടി രൂപയുമാണു ലഭിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]