ന്യൂഡൽഹി∙ വായ്പാത്തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി 25 ലക്ഷത്തിലധികം രൂപ തിരിച്ചടവുള്ള എല്ലാ വായ്പാ അക്കൗണ്ടുകളും ബാങ്കുകൾ പരിശോധിക്കണമെന്ന് റിസർവ് ബാങ്കിന്റെ കരടുമാർഗരേഖ. വായ്പയെടുത്ത വ്യക്തി മനഃപൂർവം തിരിച്ചടയ്ക്കാത്തതാണോ എന്നാണ് ബാങ്കുകൾ പരിശോധിക്കേണ്ടത്. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക തിരിച്ചടയ്ക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തുന്നവരെയാണ് തട്ടിപ്പ് ഗണത്തിൽ ഉൾപ്പെടുത്തുന്നത്. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പാ അക്കൗണ്ടുകൾ തിരിച്ചടവ് മുടങ്ങി നിഷ്ക്രിയ ആസ്തിയായി 6 മാസത്തിനകം അതിനെ ഈ ഗണത്തിൽ ഉൾപ്പെടുത്തണമെന്നും ആർബിഐയുടെ മാർഗരേഖയിൽ പറയുന്നു. കരടു മാർഗരേഖയിൽ ഒക്ടോബർ 31 വരെ അഭിപ്രായം രേഖപ്പെടുത്താം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]