പ്രമുഖ സ്റ്റോക്ക് ഫോട്ടോ സേവനമായ ഗെറ്റി ഇമേജസ് എഐ ഇമേജ് ജനറേഷൻ ടൂൾ പുറത്തിറക്കുന്നു. ചിത്രരചനാ എഐയെ പരിശീലിപ്പിക്കാൻ സ്റ്റോക്ക് ഫോട്ടോകൾ ദുരുപയോഗിച്ചെന്ന ആരോപണവുമായി ഈ വർഷം ആദ്യം എത്തിയ ഗെറ്റി ഇമേജസ് എൻവിഡിയയുടെ സഹകരണത്തോടെയാണ് പുതിയ എഐ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
മറ്റ് എഐ ഇമേജ് സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും സുരക്ഷിതവും നിയമവിധേയവുമാണ് തങ്ങളുടെ എഐ സംവിധാനമെന്ന് കമ്പനി പറയുന്നു. ഗെറ്റി ഇമേജസിന്റെ പക്കലുള്ള ചിത്രങ്ങൾ മാത്രം ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചിരിക്കുന്നതെന്നതിനാൽ ഈ എഐ ചിത്രങ്ങളുടെ പകർപ്പവകാശവും ഗെറ്റി ഇമേജസിനായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]