
കൊച്ചി∙ 50% ഇറക്കുമതി തീരുവ നടപ്പാകുന്നതോടെ കേരളത്തിന്റെ മിക്ക ഉൽപന്നങ്ങൾക്കും യുഎസ് വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വരും. റെഡിമെയ്ഡ് വസ്ത്ര, ഭക്ഷ്യ, സമുദ്രോൽപന്ന, സുഗന്ധവ്യഞ്ജന, കയർ ഉൽപന്നങ്ങൾക്കെല്ലാം ഇതു ബാധകമാണ്.
ആദ്യം പ്രഖ്യാപിച്ച 25% തീരുവയിലെ അധിക ചെലവു കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ഉപഭോക്താക്കളും ചേർന്നു പങ്കിടാമെന്ന സാധ്യത നിലനിർത്തിയിരുന്നങ്കിലും 50% തീരുവയിൽ അതു പ്രായോഗികമല്ല.
കയറ്റുമതിക്കാർ വില കുറയ്ക്കുക, ഇറക്കുമതിക്കാർ ഉൽപന്ന വില അൽപം കൂട്ടുക, ഉപയോക്താക്കൾ ആ അധിക വില സഹിക്കുക എന്ന സാധ്യതയാണ് ഇല്ലാതാവുന്നത്. പല ഉൽപന്നങ്ങളിലും 12.5% വീതം കയറ്റുമതിക്കാരും ഇറക്കുമതിക്കാരും പരസ്പരം സഹിക്കാൻ ധാരണ പോലും ഉണ്ടായിരുന്നു.
അതെല്ലാം തകിടം മറിയുകയാണ്.
തീരുവ കുറവുള്ള മൂന്നാമതൊരു രാജ്യത്തേക്ക് ആദ്യം കയറ്റുമതി ചെയ്ത് അവിടെ നിന്ന് പുനർകയറ്റുമതിയും ആലോചിച്ചിരുന്നെങ്കിലും സാധ്യമാവില്ല. സൗദിക്കും യുഎഇക്കും 10% ഇറക്കുമതി തീരുവ മാത്രമാണുള്ളത്.
പക്ഷേ അങ്ങനെ പുനർകയറ്റുമതി ചെയ്താൽ 40% പിഴത്തീരുവ ഈടാക്കുമെന്ന് യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കയറ്റുമതിക്ക് യുഎസിനെ പ്രധാനമായും ആശ്രയിച്ചിരുന്ന ഉൽപന്നങ്ങൾക്കാണു കനത്ത തിരിച്ചടി.
കയർ ഉൽപന്നങ്ങൾ 90% വരെ യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന കമ്പനികളുണ്ട്. പ്രകൃതിദത്ത കയർ ഉൽപന്നങ്ങൾക്ക് അവിടെ ആവശ്യക്കാരുമുണ്ട്.
പക്ഷേ വില 50% വർധിച്ചാൽ ഇറക്കുമതിക്കാർ മടിക്കും. വില കുറവുള്ള സിന്തറ്റിക് ഉൽപന്നങ്ങൾ ചൈനയിൽ നിന്നും തുർക്കിയിൽ നിന്നും വരുന്നത് വിപണി കയ്യടക്കും.
റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി ഭൂരിഭാഗവും വോൾമാർട്ട്, ടെസ്കോ പോലുള്ള യുഎസ് റീട്ടെയ്ൽ സ്റ്റോറുകളിലേക്ക് അയയ്ക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് 50% തീരുവ.
എന്നാൽ സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതി യുഎസും യൂറോപ്പും ഗൾഫും ഉൾപ്പെടെ ലോകമാകെയാണ്. മിക്ക കമ്പനികൾക്കും ആകെ കയറ്റുമതിയുടെ മൂന്നിലൊന്നു മാത്രമാണ് യുഎസിലേക്ക്.
ഒന്നുകിൽ അവർക്ക് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി മാറ്റാം. അല്ലെങ്കിൽ അധിക വില അമേരിക്കൻ ഉപയോക്താക്കൾ സഹിക്കേണ്ടി വരും.
ഇന്ത്യൻ ആഭ്യന്തര വിപണിയിലാണ് ഇപ്പോൾ കശുവണ്ടി വിൽപന കൂടുതലും.
വിയറ്റ്നാമിൽ നിന്നും വെസ്റ്റ് ആഫ്രിക്കയിൽ നിന്നും കശുവണ്ടി യുഎസിൽ വരുന്നതിനാൽ കേരള കയറ്റുമതി കുറവാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]