
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% ഇറക്കുമതി തീരുവ മണിക്കൂറുകൾക്കകം പ്രാബല്യത്തിൽ വരാനിരിക്കേ, ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്ന് ‘ആശ്വാസത്തിന്റെ’ അവധിദിനം. ഗണേഷ ചതുർഥി പ്രമാണിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) ഇന്ന് പ്രവർത്തിക്കില്ല.
നിഫ്റ്റി 255 പോയിന്റ് (-1.02%) താഴ്ന്ന് 24,712ലും സെൻസെക്സ് 849 പോയിന്റ് (-1.04%) ഇടിഞ്ഞ് 80,786ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ശ്രീറാം ഫിനാൻസ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ട്രെന്റ് എന്നിവയായിരുന്നു ഇന്നലെ നിഫ്റ്റിയിൽ കൂടുതൽ നഷ്ടം നേരിട്ടത്. മാരുതി സുസുക്കി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐഷർ മോട്ടോഴ്സ്, ഐടിസി, നെസ്ലെ ഇന്ത്യ എന്നിവ നേട്ടത്തിലും മുന്നിലെത്തി.
എഫ്എംസിജി ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം വലിയ നഷ്ടമാണ് നേരിട്ടത്. പൊതുമേഖലാ ബാങ്ക്, മെറ്റൽ, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരി വിഭാഗങ്ങൾ 2% വരെ നഷ്ടത്തിലായി.
ഈ വർഷം ഇനി 5 അവധി ദിനങ്ങൾ കൂടിയാണ് ഇന്ത്യൻ ഓഹരി വിപണിയെ കാത്തിരിക്കുന്നത്.
ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി, ദസ്സറ എന്നിവ പ്രമാണിച്ച് ഓഹരി വിപണികൾ അടഞ്ഞുകിടക്കും. ഒക്ടോബർ 21നാണ് ദീപാവലി അവധി.
അതേസമയം, അന്നേദിവസം ഓഹരി വിപണിയിൽ ലക്ഷ്മി പൂജയും തുടർന്ന് ഒരു മണിക്കൂർ നീളുന്ന ‘മുഹൂർത്ത വ്യാപാരവും’ നടക്കും.
ഹൈന്ദവ വിശ്വാസപ്രകാരമുള്ള ‘സംവത്’ വർഷാരംഭത്തിന്റെ ഭാഗമായാണ് ലക്ഷ്മി പൂജയും മുഹൂർത്ത വ്യാപാരവും. പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനുമുള്ള ഐശ്വര്യപൂർണമായ സമയമായാണ് മുഹൂർത്ത വ്യാപാരത്തെ നിക്ഷേപകർ കാണുന്നത്.
മുഹൂർത്ത വ്യാപാരത്തിന്റെ സമയക്രമം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പിന്നീട് പ്രഖ്യാപിക്കും. ദീവാലി ബലിപ്രതിപദ പ്രമാണിച്ച് ഒക്ടോബർ 22നും അവധിയാണ്. ഓഹരി വിപണി തുടർച്ചയായി രണ്ടുദിവസം അവധിയിലാകുന്നത് അപൂർവം.
ഗുരു നാനക് ജയന്തി ദിനമായ നവംബർ 5നും ഓഹരി വിപണി പ്രവർത്തിക്കില്ല. തുടർന്ന് ഡിസംബർ 25ന് ക്രിസ്മസ് അവധിയുമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]