2000 രൂപയിലേറെ വരുന്ന യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത്തരത്തിലൊരു പദ്ധതിയും ജിഎസ്ടി കൗൺസിലിനില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് സഭയെ അറിയിച്ചത്.
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് ജിഎസ്ടി ഏർപ്പെടുത്താൻ നീക്കമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത അംഗങ്ങളുൾപ്പെടുന്ന ഭരണഘടന സ്ഥാപനമായ ജിഎസ്ടി കൗൺസിലിന്റെ ശുപാർശയനുസരിച്ചാണ് ജിഎസ്ടി നിരക്കുകളും ഇളവുകളുമൊക്കെ തീരുമാനിക്കുന്നതെന്ന് മന്ത്രി കൂട്ടിചേർത്തു.
കർണാടക സംസ്ഥാന വാണിജ്യനികുതി വകുപ്പ് 6,000 ത്തോളം ചെറുകിട വ്യാപാരികൾക്ക് നോട്ടിസ് അയച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വ്യാപാരികൾക്ക് അനുകൂലം
നോട്ടീസ് വന്നതോടെ വ്യാപാരികൾ യുപിഐ ബഹിഷ്കരണത്തിലേക്ക് കടക്കുകയും കഴിഞ്ഞ 25ന് ബന്ദിന് ആഹ്വാനം നടത്തുകയും ചെയ്തിരുന്നു.
മുൻകാല പ്രാബല്യത്തോടെ നികുതി ഈടാക്കാനുള്ള നോട്ടിസ് പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചർച്ചയിൽ അറിയിച്ചതിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധ നടപടികൾ അവസാനിപ്പിച്ചിരുന്നു.
പ്രതിവർഷം 40 ലക്ഷം രൂപയിലധികമാണ് വിറ്റുവരവെങ്കിൽ വ്യാപാരികൾ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണമെന്നാണ് ചട്ടം. യുപിഐ സേവനദാതാക്കളിൽ നിന്ന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 13,000ത്തോളം വ്യാപാരികളുടെ വിറ്റുവരവ് 40 ലക്ഷം രൂപയിലധികമാണെന്ന് കണ്ടെത്തിയിരുന്നു.
ഇതോടെ വിശദീകരണം തേടിയാണ് 6,000ത്തോളം പേർക്ക് നോട്ടിസ് അയച്ചത്.
ബഹിഷ്കരണം
ഇതിൽ പ്രതിഷേധിച്ചായിരുന്നു യുപിഐ ബഹിഷ്കരണവും ബന്ദിന് ആഹ്വാനവും. നോട്ടിസ് കിട്ടാത്ത കച്ചവടക്കാരും കടകളിൽ ‘യുപിഐ ഇല്ല’ എന്ന ബോർഡ് വച്ചത് വിപണിയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ചില ബേക്കറികളാകട്ടെ പ്രതിഷേധ സൂചകമായി ചായ, കാപ്പി, ചെറുകടികൾ എന്നിവയുടെ വിൽപനയും നിർത്തിയിരുന്നു. നോട്ടിസ് അയച്ച നടപടി പിൻവലിക്കാമെന്ന് സർക്കാരിൽ നിന്ന് ഉറപ്പുകിട്ടിയതിനു ശേഷമാണ് പ്രതിഷേധം വ്യാപാരികൾ അവസാനിപ്പിത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]