കൊച്ചി ∙ ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയുമാണ് ആദ്യ സർവീസ്. ആഴ്ചയിൽ 4 സർവീസുകൾ വീതം ഉണ്ടാകും. 29ന് ആണ് ആദ്യ സർവീസ്.

ശനി, തിങ്കൾ ദിവസങ്ങളിൽ ഓരോ സർവീസും, ഞായറാഴ്ചകളിൽ 2 സർവീസ് വീതവുമാണ് ഉണ്ടാവുക. ശനി, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 6.10ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.55ന് ജിദ്ദയിലെത്തും. മടക്ക വിമാനം പിറ്റേന്ന് രാവിലെ 6.45ന് കൊച്ചിയിലെത്തും.

ഞായറാഴ്ചകളിൽ ആദ്യ വിമാനം പുലർച്ചെ 3ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 6.45ന് ജിദ്ദയിലെത്തും. മടക്ക വിമാനം 7.45ന് പുറപ്പെട്ട് വൈകിട്ട് 4.45ന് കൊച്ചിയിലെത്തും. രണ്ടാമത്തെ വിമാനം രാത്രി 8.45ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 1.10ന് ജിദ്ദയിലെത്തും. മടക്ക വിമാനം രാവിലെ 10.10ന് കൊച്ചിയിലെത്തും.

29, ജൂലൈ 6 തീയതികളിൽ ഒരു സർവീസ് മാത്രമേ ഉണ്ടാകൂ. വൈകിട്ട് 5ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് രാത്രി 8.45ന് ജിദ്ദയിലെത്തും. അവിടെ നിന്ന് 9.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് കൊച്ചിയി‍ൽ മടങ്ങിയെത്തും.

ജൂലൈ 13 മുതലുള്ള ഞായറാഴ്ചകളിൽ 2 സർവീസുകൾ വീതം ഉണ്ടാകും. ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. 186 ഇക്കോണമി ക്ലാസ് സീറ്റുകളാണ് വിമാനത്തിലുണ്ടാവുക.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Akasa Air international flights are commencing from Kochi to Jeddah. The airline will operate four weekly services between Kochi and Jeddah, starting on June 29th.