തിരുവനന്തപുരം∙ തോന്നയ്ക്കലി‍ൽ 7.48 ഏക്കറിൽ 6 കോടി രൂപ ചെലവിട്ടു വികസിപ്പിച്ച കിൻഫ്ര മിനി വ്യവസായ പാർക്ക് നാളെ 2ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വി. ശശി എംഎൽഎ അധ്യക്ഷനാകും. 

പൂർണമായി സംരംഭകർക്കായി അനുവദിച്ചു കഴിഞ്ഞ പാർക്കിൽ ഭക്ഷ്യസംസ്കരണം, കടലാസ് അധിഷ്ഠിത വ്യവസായം, ഫർണിച്ചർ, ഹാർഡ് വെയർ, പ്രതിരോധം, എയ്റോസ്പേസ് വിഭാഗങ്ങളിലെ 18 യൂണിറ്റുകളാണു പ്രവർത്തിക്കുക. 50 കോടി രൂപയുടെ നിക്ഷേപമുള്ള പാർക്കിൽ 350 പേർക്കു തൊഴിൽ ലഭ്യമാകും.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

The Kinfra Mini Industrial Park in Thonnakal, Thiruvananthapuram, will be inaugurated tomorrow. This ₹6 crore park will create 350 jobs across various sectors, boosting Kerala’s economy.