
ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നഷ്ടം നേരിട്ട ഡോളർ (US Dollar Index) ഇന്ന് ഉച്ചയോടെ കാഴ്ചവച്ചത് മികച്ച കരകയറ്റം. ഡോളറിന്റെ തളർച്ച മുതലെടുത്ത് ഇതോടെ ഉച്ചയ്ക്ക് താഴേക്കും നീങ്ങി. കേരളത്തിലും (Kerala gold price) ഇന്നു ഉച്ചയ്ക്ക് വില മികച്ചതോതിൽ കുറഞ്ഞു. ഗ്രാമിന് 60 രൂപ ഇടിഞ്ഞ് വില 8,935 രൂപയും പവന് 480 രൂപ താഴ്ന്ന് 71,480 രൂപയുമായി. രാവിലെ പവന് 320 രൂപയും ഗ്രാമിന് 45 രൂപയും കൂടിയിരുന്നു.
ക്രെഡിറ്റ് റേറ്റിങ് താഴ്ത്തൽ ഉൾപ്പെടെ യുഎസ് സമ്പദ്‍വ്യവസ്ഥ (US Economy) നേരിടുന്ന പ്രതിസന്ധികളുടെ സമ്മർദം മൂലം യുഎസ് ഡോളർ ഇൻഡക്സ് 98 നിലവാരത്തിലേക്ക് ഇടിഞ്ഞിരുന്നു. ഇതായിരുന്നു നേരത്തേ സ്വർണത്തിന് കുതിക്കാനുള്ള ഊർജമായതും (). എന്നാൽ, നിലവിൽ 99ന് മുകളിലേക്ക് ഡോളർ ഉയർന്നതോടെ സ്വർണവില ഇടിഞ്ഞു. രാവിലെ ഔൺസിന് 3,348 ഡോളറായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 3,307 ഡോളറിൽ. ഇതോടെ കേരളത്തിലെ വിലയും ആനുപാതികമായി കുറയ്ക്കാൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു.
അവധി ആലസ്യത്തോടെ വിടപറഞ്ഞ് യുഎസ് വിപണികൾ സജീവമായതും ട്രംപിന്റെ താരിഫ് നയങ്ങൾ പണപ്പെരുപ്പം കുതിക്കാൻ ഇടയാക്കുമെന്നതിനാൽ നിലവിൽ ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് ഉചിതമാകില്ലെന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ വിലയിരുത്തലുമാണ് ഡോളറിന് തിരിച്ചുകയറാനുള്ള ഊർജം പകർന്നത്. ഒപ്പം, പൗണ്ട് സ്റ്റെർലിങ് നഷ്ടത്തിലായതും ഗുണം ചെയ്തു. എന്നാൽ, ട്രംപിന്റെ നയങ്ങൾ യുഎസ് സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ സൃഷ്ടിച്ച ആശങ്കകളുടെ കാർമേഘം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഡോളറിനും സ്വർണത്തിനും ഇനിയും ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്ന് നിരീക്ഷകർ പറയുന്നു.
കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ചില കടകളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,360 രൂപയായപ്പോൾ മറ്റു ചില കടകളിൽ വില 60 രൂപ കുറഞ്ഞ് 7,325 രൂപയാണ്. വിലനിർണയത്തിൽ വ്യാപാരി അസോസിയേഷനുകൾക്കിടയിൽ അഭിപ്രായഭിന്നതയുള്ളതാണ് ഈ വ്യത്യസ്ത വിലയ്ക്കു കാരണം. വെള്ളിവില ഗ്രാമിന് 110 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് വില കുറഞ്ഞതോടെ രാവിലെ സ്വർണം വാങ്ങിയവർ നിരാശയിലായി. ജിഎസ്ടിയും (3%) ഹോൾമാർക്ക് ചാർജും (53.10 രൂപ) പണിക്കൂലിയും (3-35%) ചേർന്നുള്ള വാങ്ങൽവിലയും രാവിലത്തെ വിലയെ അപേക്ഷിച്ച് ഉച്ചയ്ക്ക് മികച്ചതോതിൽ കുറഞ്ഞിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Kerala Gold Price: Gold price In Kerala plunged in the afternoon; a sharper fall than the morning rise; US Dollar rebounds.
mo-business-gold mo-business-commodity-price mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-goldpricetoday 4m3ofknsia4idg8hgruqg23i6c 6u09ctg20ta4a9830le53lcunl-list