
ഉത്തരേന്ത്യയിൽ ഇറക്കുമതി കുരുമുളക് കളംപിടിച്ചതോടെ കേരളത്തിന്റെ കുരുമുളക് വിലയിൽ വൻ ഇടിവ്. കഴിഞ്ഞവാരത്തെ അപേക്ഷിച്ച് കൊച്ചിയിൽ 1,600 രൂപ ഇടിഞ്ഞു.
അതേസമയം, മൺസൂൺ നേരത്തെ എത്തുകയും സംസ്ഥാനത്ത് ടാപ്പിങ് ഇനിയും സജീവമാകാതിരിക്കുകയും ചെയ്തതോടെ റബർവില കൂടി. ആർഎസ്എസ്-4ന് കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് 2 രൂപ ഉയർന്നു. എന്നാൽ, രാജ്യാന്തരവില താഴേക്കാണ് നീങ്ങുന്നത്. ബാങ്കോക്കിൽ രണ്ടുരൂപ കുറഞ്ഞു.
വെളിച്ചെണ്ണ വില കൊപ്രാ ക്ഷാമം മുതലെടുത്ത് റെക്കോർഡ് തിരുത്തി മുന്നേറുകയാണ്. കൊച്ചിയിൽ 1,100 രൂപയുടെ വർധന കഴിഞ്ഞവാരത്തെ അപേക്ഷിച്ചുണ്ടായി. കൽപറ്റ വിപണിയിൽ കാപ്പിക്കുരു വിലയിൽ 1,000 രൂപ ഇടിഞ്ഞു. ഇഞ്ചിക്ക് മാറ്റമില്ല. കട്ടപ്പന കമ്പോളത്തിൽ കൊക്കോ വില മാറിയില്ല; ഉണക്കയ്ക്ക് 20 രൂപ കൂടി.
ഏലത്തിന് ലേല കേന്ദ്രങ്ങളിൽ മികച്ച വാങ്ങൽ താൽപര്യം തുടരുന്നു. വരൾച്ചയുടെ കാലത്തിന് വിടപറഞ്ഞ് മഴക്കാലം വിരുന്നെത്തിയത് കർഷകർക്കും ആവേശമാണ്. മികച്ച വിലയുടെ നേട്ടം കൊയ്യാൻ നിലവിലെ സാഹചര്യം സഹായകമാകുമെന്നാണ് പ്രതീക്ഷകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Kerala Commodity Price: Rubber, Coconut Oil Prices Rise while Black Pepper dips.
mo-business-rubber-price 5etquk9b5hknj2kha0lb3dfuen mo-food-blackpepper mo-business-commodity-price mo-business-business-news 7q27nanmp7mo3bduka3suu4a45-list 6u09ctg20ta4a9830le53lcunl-list