യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ കുത്തനെ വില കുറയുമെന്ന് പ്രതീക്ഷ. ഭക്ഷ്യവസ്തുക്കൾ, വൈൻ, ഒലിവ് എണ്ണ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതോടെയാണിത്.
ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍ നിലവിൽ വരുന്നത് വരെ കാത്തിരിക്കണമെന്ന് മാത്രം. അതോടെ, നിലവിൽ ശരാശരി 36 ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുന്ന പല കാര്‍ഷിക ഉൽപന്നങ്ങളും കുറഞ്ഞ വിലയിൽ യൂറോപിൽ നിന്ന് ഇന്ത്യയിലെത്തും.
അരി, പഞ്ചസാര, മാസം പോലുള്ളവയ്ക്ക് ഇന്ത്യ ഇളവ് നൽകിയിട്ടില്ലെന്നും ഓർക്കണം.
എന്തൊക്കെ കുറയും
യൂറോപിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ വില കുറയും. മെഴ്സിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഫോക്സ്വാഗൺ തുടങ്ങിയ കമ്പനികളുടെ ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് നിലവിൽ 110 ശതമാനം വരെയാണ് നികുതി നൽകേണ്ടത്.
ഇതിനി 40 ശതമാനമായി കുറയും. ഘട്ടം ഘട്ടമായി നികുതി 10 ശതമാനത്തിലെത്തും.
ഇതോടെ ഇത്തരം കാറുകളുടെ വിലയിൽ ലക്ഷങ്ങളുടെ കുറവുണ്ടാകും. ഓരോ വർഷവും ക്വാട്ട നിശ്ചയിച്ചാകും ഇറക്കുമതി നടത്തുക.
ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രീമിയം വൈൻ കുറഞ്ഞ വിലയിൽ കിട്ടും.
ഇത്തരം ഉൽപന്നങ്ങൾക്ക് 150 ശതമാനമാണ് നിലവിൽ ഇന്ത്യ നികുതി ഈടാക്കുന്നത്. കരാർ ഒപ്പിട്ടാൽ 5–10 വർഷങ്ങൾക്കുള്ളിൽ ഇത് 20 ശതമാനമായി കുറയും.
എന്നാൽ 2.5 യൂറോയിൽ താഴെ വിലയുള്ള വൈൻ ഉൽപന്നങ്ങൾക്ക് ഈ ഇളവുണ്ടാകില്ല.
യൂറോപ്യൻ നിര്‍മിത വിസ്കി, വോഡ്ക, ജിൻ എന്നിവയ്ക്ക് നിലവിൽ 150 ശതമാനമാണ് നികുതി. ഇത് 40 ശതമാനമായി കുറയും.
ബിയർ ഉൽപന്നങ്ങളുടേത് 110ൽ നിന്ന് 50 ശതമാനമാക്കും. സ്കോച്ച് വിസ്കി, ഐറിഷ് വിസ്കി, ക്രാഫ്റ്റ് ജിന്‍ എന്നിവയുടെ വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
അർബുദം ഉൾപെടെയുള്ള മാരക രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയും ഇന്ത്യയിൽ കുറയുമെന്നാണ് വിലയിരുത്തൽ. യൂറോപില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങളുടെ നികുതിയും വെട്ടിക്കുറച്ചിട്ടുണ്ട്.
പകരം ഇന്ത്യയിൽ നിർമിക്കുന്ന മരുന്നുകൾ 27 യൂറോപ്യൻ രാജ്യങ്ങളിലുമെത്തും.
ഇരുമ്പ്, സ്റ്റീൽ, കെമിക്കൽ ഉപകരണങ്ങൾ എന്നിവയുടെ തീരുവയും എടുത്തുകളയുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇവയുടെ വിലയും കുത്തനം കുറയും.
കൂടാതെ വിമാനങ്ങളുടെ സ്പെയർ പാര്‍ട്സുകൾ, മൊബൈൽ ഫോൺ, ഹൈടെക് ഇലക്ട്രോണിക്സ് എന്നിവയുടെ വിലയിലും കുറവ് വരും.
ബേക്കറി ഉൽപന്നങ്ങൾ, പലഹാരങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് പൂജ്യമാക്കും. ചില പഴവർഗങ്ങളുടെ വിലയും കുറയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

