സ്വന്തമായി സ്റ്റാർട്ടപ്പ് അല്ലെങ്കിൽ ബിസിനസ് ഉണ്ട്. ആ ബിസിനസിനെ പുതിയ ഉയർച്ചയിലേക്കെത്തിക്കാൻ മനസ്സിൽ ഉഗ്രൻ ഐഡിയയും ഉണ്ട്.
എന്നാൽ അത് സാക്ഷാത്കരിക്കാൻ പണമില്ലാതെ പ്രയാസപ്പെടുകയാണോ? ഇനി ഇത്തരം സങ്കടങ്ങൾ വേണ്ട. നിങ്ങൾക്കായി ഇതാ ഒരു സുവർണാവസരം.
സംരംഭക – സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ആവേശം പകർന്ന് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന “മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി” സീസൺ -2വിലേക്കുള്ള റജിസ്ട്രേഷൻ ഇന്നുകൂടി.
സംരംഭകർക്ക് അവരുടെ ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കാനും ഫണ്ടിങ് നേടാനുമുള്ള മികച്ച അവസരമാണിത്. മലയാളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോയിലേക്ക് ഇന്നുതന്നെ റജിസ്റ്റർ ചെയ്യാം.
ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് മനോരമ ഓൺലൈൻ എലവേറ്റ് സംഘടിപ്പിക്കുന്നത്.
ആദ്യ സീസൺ സൂപ്പര് ഹിറ്റ്
കഴിഞ്ഞ വർഷം നടന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ ആദ്യ സീസണിൽ അപേക്ഷിച്ചത് അഞ്ഞൂറിലേറെ പേരാണ്. ഇതിൽ നിന്ന് അവസാന റൗണ്ടിലെത്തിയത് 21 സംരംഭങ്ങൾ.
കോടികളുടെ നിക്ഷേപമാണ് ഇവർ നേടിയത്. ഇത്തവണ ആ ഭാഗ്യം നിങ്ങളെയും തേടിയെത്തിയേക്കാം.
മനോരമ ഓൺലൈനിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ലക്ഷക്കണക്കിന് പേർ ഈ വിഡിയോകൾ കണ്ടു. വെബ്കാസ്റ്റിലൂടെയും യൂട്യൂബ് പ്രീമിയറിലൂടെയും ടീമുകളുടെ ബിസിനസ് പിച്ച് കാണാം.
മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, അസറ്റ് ഹോം സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.ടോം എം.ജോസഫ് എന്നിവരായിരുന്നു ആദ്യ സീസണിലെ നിക്ഷേപക പാനലിലുണ്ടായിരുന്നത്.
ഇക്കുറിയും നിക്ഷേപ പാനലിലേക്ക് മികച്ച നിക്ഷേപകരാകും എത്തുക.
വലിയ അവസരം
വെറുമൊരു മത്സരത്തിനപ്പുറം നിങ്ങളുടെ ബിസിനസ് ആശയങ്ങളെ പുതിയ തലത്തിലേക്ക് വളർത്താൻ കഴിയുന്ന മികച്ച വേദിയാണിത്. ബിസിനസ് മേഖലയിൽ വര്ഷങ്ങളുടെ പാരമ്പര്യമുള്ള നിക്ഷേപക പാനലിന് മുന്നിൽ നിങ്ങളുടെ ബിസിനസ് അവതരിപ്പിക്കാനും നിക്ഷേപം ഉറപ്പാക്കാനും കഴിയും.
ഇവരിൽ നിന്ന് നേരിട്ട് ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും ലഭിക്കും. കൂടാതെ മനോരമ ഓൺലൈനിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങളുടെ ബിസിനസ് എത്തും.
മികച്ചൊരു ബ്രാൻഡിങ് അവസരം കൂടിയാണിത്.
ആർക്കൊക്കെ അപേക്ഷിക്കാം?
മികച്ച വളർച്ചാ സാധ്യതയുള്ള പ്രാരംഭഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ, മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾ, ഇപ്പോഴത്തെ ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് വളർത്താൻ നിക്ഷേപം തേടുന്നവർക്കെല്ലാം അപേക്ഷിക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കും?
മനോരമ ഓൺലൈൻ എലവേറ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ
സന്ദർശിച്ച് അപേക്ഷിക്കാവുന്നതാണ്. ആദ്യറൗണ്ടിൽ നിന്ന് നിശ്ചിത എണ്ണം സ്റ്റാർട്ടപ്പ് / ബിസിനസ് സംരംഭങ്ങളെ തിരഞ്ഞെടുക്കും.
തുടർന്ന് ഫൈനൽ റൗണ്ടിനും ഗ്രൂമിങ്ങിനുമായി യോഗ്യരായ സംരംഭങ്ങളെ കണ്ടെത്തും. ഇതിൽ നിന്ന് ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്ക് നിക്ഷേപക പാനലിന് മുന്നിൽ ആശയം അവതരിപ്പിക്കാനും നിക്ഷേപം തേടാനുമുള്ള അവസരം ലഭിക്കും.
വിവരങ്ങൾക്ക് : 8075990590 ഇമെയിൽ : [email protected], [email protected]
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

