ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തിയ വ്യാപാര കരാറിനെതിരെ യുഎസ്. ഇന്ത്യയുമായി കരാറിലെത്തിയതോടെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യ–യുക്രെയിൻ യുദ്ധത്തെ സഹായിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് കുറ്റപ്പെടുത്തി. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനാണ് ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയത്.
എന്നാൽ ഇതിന് പിന്നാലെ യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി കരാറിലെത്തി. ഇന്ത്യയിലെത്തുന്ന റഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് യൂറോപിന് വിൽക്കുകയാണ്.
യൂറോപിനെതിരായ യുദ്ധത്തിന് യൂറോപ് തന്നെ ഫണ്ട് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസുമായുള്ള വ്യാപാര കരാർ പാതിവഴിയിൽ നിൽക്കെ, യൂറോപ്യൻ യൂണിയനുമായി ചരിത്ര കരാറിൽ ഒപ്പിടാൻ ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് പ്രതികരണം.
മദർ ഓഫ് ഓൾ ഡീൽസ്
വ്യാപാര കരാറുകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാർ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ കുതിപ്പാകുമെന്നാണ് പ്രതീക്ഷ.
2024–25 സാമ്പത്തിക വർഷം 75.9 ബില്യൻ ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. കരാർ പ്രാവർത്തികമായാല്‍ കയറ്റുമതി മേഖലയിൽ ഉടനടി 3–5 ബില്യൻ ഡോളറിന്റെ നേട്ടമുണ്ടാകും.
ഏതാണ്ട് രണ്ട് പതിറ്റാണ്ടുകളോളം ചർച്ച ചെയ്തതിന് ശേഷമാണ് യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ ഇന്ത്യ ധാരണയിലെത്തിയത്.
എല്ലാവർക്കും അവസരമെന്ന് മോദി
ഇന്ത്യ–ഇയു വ്യാപാര കരാർ ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് വലിയ അവസരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഇന്ത്യയും യൂറോപ്യൻ യൂണിയനും വലിയൊരു കരാറിലെത്തി.
ആളുകൾ ഇതിനെ കരാറുകളുടെ മാതാവെന്നാണ് വിളിക്കുന്നത്. ലോകത്തിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികൾ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ഉദാഹരണമാണിത്.
ലോകത്തിന്റെ ആകെ ജിഡിപിയുടെ 25 ശതമാനവും രാജ്യാന്തര വ്യാപാരത്തിന്റെ മൂന്നിലൊന്നും പ്രതിനിധീകരിക്കുന്ന കരാറാണിതെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

