സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ ഗ്രാമിന് 14,845 രൂപയിലും പവന് 1,18,760 രൂപയിലുമാണ് ഇന്നത്തെയും വ്യാപാരം.
കഴിഞ്ഞ ദിവസം റെക്കോർഡ് വിലയായ പവന് 1,19,320 രൂപയിൽ എത്തിയ ശേഷം സ്വർണ വില താഴ്ന്നിരുന്നു. രാജ്യന്തര വിപണിയിൽ ലാഭമെടുപ്പ് ശക്തമായതാണ് കാരണം.
18 കാരറ്റ് സ്വർണം ഗ്രാമിന് 12,280 രൂപയാണ്.
വെള്ളി വില ഗ്രാമിന് 10 രൂപ വർധിച്ച് 370 രൂപയിലെത്തി. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 12,195 രൂപയ്ക്കും വിൽക്കുന്നുണ്ട്.
രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണം റെക്കോർഡ് വിലയായ ഔൺസിന് 5,109 ഡോളറിലെത്തിയിരുന്നു.
പിന്നാലെ ലാഭമെടുപ്പ് ശക്തമായതോടെ വില ഇടിഞ്ഞു. 4,998 ഡോളർ വരെ വില എത്തിയെങ്കിലും പിന്നീട് തിരിച്ചുകയറി.
നിലവിൽ 5,072 ഡോളറെന്ന നിലയിലാണ് വ്യാപാരം. പുരോഗമിക്കുന്നത്.
യുഎസ് ആസ്തികളിൽ നിക്ഷേപകർക്ക് വിശ്വാസം കുറഞ്ഞതും ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മോശമായതും സ്വർണ വില ഇനിയും വർധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയും മഞ്ഞലോഹത്തിനെ ഉയർത്തുന്നുണ്ട്. ജനുവരിയിലെ ഫെഡ് യോഗത്തിൽ നിരക്ക് മാറ്റമുണ്ടാകില്ല.
എന്നാൽ ഇക്കൊല്ലം രണ്ടുതവണയെങ്കിലും നിരക്ക് കുറച്ചേക്കുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. ചൈനയും പോളണ്ടും പോലുള്ള രാജ്യങ്ങൾ സ്വർണം വാങ്ങുന്നത് വർധിപ്പിച്ചതും ഡോളർ സൂചിക ഇടിഞ്ഞതും വില ഉയരാനുള്ള അനുകൂല ഘടകങ്ങളാണ്.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10 ശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് 1,34,600 രൂപയെങ്കിലും വേണ്ടി വരും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

