കുട്ടിക്കാനം ( ഇടുക്കി) ∙ പ്രതിവർഷം ആഭ്യന്തര ടൂറിസത്തിൽ നിന്ന് 55,000 കോടി രൂപ വരുമാനമായി സംസ്ഥാനത്തിനായി ലഭിക്കുന്നുണ്ടെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. പൊതുഇടങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ലോകം കൊതിക്കും കേരളം – വിഷൻ 2031’ ടൂറിസം ശിൽപശാല കുട്ടിക്കാനം മരിയൻ കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോവിഡിനു ശേഷം ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ആഭ്യന്തര, വിദേശസഞ്ചാരികളുടെ സന്ദർശക എണ്ണത്തിൽ മൂന്നാർ റെക്കോർഡ് നേട്ടം കൈവരിച്ചു. വിനോദ സഞ്ചാര മേഖലയെ കേരളത്തിലെ പ്രധാന വ്യവസായമായി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. വികസനനേട്ടങ്ങൾ വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി കെ.ബിജു അവതരിപ്പിച്ചു.
എ.രാജ എംഎൽഎ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, വൈസ് പ്രസിഡന്റ് ഉഷാ കുമാരി, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ.സജീഷ്, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ ശിഖാ സുരേന്ദ്രൻ, വിനോദ സഞ്ചാര വകുപ്പ് അഡിഷനൽ ഡയറക്ടർ ശ്രീധന്യ സുരേഷ് എന്നിവർ പ്രസംഗിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

