മലപ്പുറം ∙ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള, ആരോഗ്യ– അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേർന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു.
54,640 പേരാണ് ഇന്നലെവരെ ചേർന്നത്. ചേർന്നതിൽ കൂടുതലും കുടുംബങ്ങളായതിനാൽ ഇതിനകം 2 ലക്ഷം പേർ പദ്ധതിയുടെ ഭാഗമായി.പദ്ധതിയിൽ റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി 30ന് അവസാനിക്കും.
അതേസമയം, മടങ്ങിയെത്തിയ പ്രവാസികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ഉടൻ നടപടിയുണ്ടാകില്ല. ആവശ്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിനായി ഒട്ടേറെ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും നോർക്ക അധികൃതർ പറഞ്ഞു. അടുത്ത മാസം 1 മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
പദ്ധതി ഇങ്ങനെ
പ്രവാസി കേരളീയർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട
ഇൻഷുറൻസ് പരിരക്ഷയും ഒരു വർഷത്തേക്കു ലഭിക്കും. നിലവിലെ രോഗങ്ങൾക്കും പരിരക്ഷയുണ്ടാകും. വ്യക്തികൾക്ക് 8,101 രൂപയും 4 അംഗങ്ങളുള്ള കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സ് വരെ പ്രായമുള്ള 2 മക്കൾ) 13,411 രൂപയുമാണ് പ്രീമിയം തുക.
അധികമായി ഒരു കുട്ടിക്ക് 4,130 രൂപ നൽകണം.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ടോൾഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽനിന്ന്), +91-8802012345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ സർവീസ്).
വെബ്സൈറ്റ്: www.norkaroots.kerala.gov.in. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

