
തിരുവനന്തപുരം ∙ ജിഎസ്ടി റജിസ്ട്രേഷന് ആധാർ അധിഷ്ഠിത പരിശോധനാരീതി നിലവിൽ വന്നു. മറ്റൊരുടെയെങ്കിലും ആധാർ രേഖ സമർപ്പിച്ച് ജിഎസ്ടി റജിസ്ട്രേഷൻ എടുത്ത ശേഷം വ്യാജ ബില്ലുകൾ തയാറാക്കി ഇൻപുട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പു നടത്തുന്നതു വ്യാപകമായതോടെയാണ് നടപടി. ഇനി ആധാർ നമ്പർ നൽകുന്നതിനു പുറമേ അപേക്ഷകന്റേതു തന്നെയാണോ ആധാർ എന്നു സ്ഥിരീകരിക്കുന്നതിനായി വിരലടയാളവും പരിശോധിക്കും. രേഖകളും പരിശോധിക്കും. പുതുച്ചേരി, ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങളിൽ ഇൗ പരിഷ്കാരം നടപ്പാക്കിയപ്പോൾ തട്ടിപ്പുകൾ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. അപേക്ഷകൻ സമർപ്പിക്കുന്ന വിവരങ്ങളിൽനിന്നു സംശയകരമായി തോന്നുന്നവയിലാണ് ആധാർ അധിഷ്ഠിത വിരലടയാള പരിശോധന നടത്തുക. മറ്റുള്ള അപേക്ഷകൾക്ക് ആധാർ അധിഷ്ഠിത ഒടിപി മതിയാകും. അപേക്ഷ സമർപ്പിച്ചാൽ ആധാർ അധിഷ്ഠിത പരിശോധനയ്ക്കുള്ള ലിങ്ക് ലഭിക്കും. ഇതുമായി ജിഎസ്ടി സുവിധ കേന്ദ്രത്തിലെത്തിയാണു വിരലടയാള പരിശോധന നടത്തേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]