
കൊച്ചി∙ വെല്ലിങ്ടൻ ദ്വീപിലെ ഒബ്രോയ് ട്രൈഡന്റ് ഹോട്ടൽ കൈമാറുന്നു. 31ന് ഓബ്റോയ് ഹോട്ടൽ ഗ്രൂപ്പ് നടത്തിപ്പിൽ നിന്നു പിൻവാങ്ങും. പ്രശസ്ത ഹോട്ടൽ ഗ്രൂപ്പായ ഫേൺ നവംബർ ഒന്നുമുതൽ ഏറ്റെടുക്കുകയാണ്. അതോടെ ട്രൈഡെന്റ് എന്ന ഒബ്രോയിയുടെ ബ്രാൻഡ് പേര് മാറും.
ഫേൺ ഇക്കോടെൽ കൊച്ചി എന്നതായിരിക്കും പുതിയ പേര്. പോർട്ട് ട്രസ്റ്റിൽ നിന്ന് ഒബ്രോയ് ഗ്രൂപ്പിനാണ് നിലവിൽ ഹോട്ടലിന്റെ പാട്ടമുള്ളത്. ഉപപാട്ടമായിട്ടാണ് ഫേൺ ഗ്രൂപ്പിനു കൈമാറുക.
9 വർഷത്തേക്ക് ഫേൺ ഗ്രൂപ്പിനു തുടർന്നു നടത്താം. അതിനു ശേഷം പാട്ടം പുതുക്കേണ്ടി വരും.
ഇന്ത്യയിലും വിദേശത്തുമായി 120ൽ ഏറെ ഹോട്ടലുകളുള്ള ഗ്രൂപ്പാണ് ഫേൺ. ഒബ്രോയ് ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ഹോട്ടൽ സംരംഭമാണ് കൈമാറ്റപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]