രാജ്യത്തെ ഭക്ഷ്യ സംസ്കരണ രംഗത്ത് വമ്പൻ വിപുലീകരണത്തിനൊരുങ്ങുകയാണ് കോർപറേറ്റ് വമ്പന്മാരായ റിലയൻസും കൊക്ക കോളയും. രണ്ടു കമ്പനികളും കൂടി ഏകദേശം ഈ മേഖലയിൽ 65,000 കോടി രൂപയുടെ നിക്ഷേപമാണ് കൊണ്ടുവരുന്നത്.
ഇരുകൂട്ടരും കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു.
കൊക്ക കോള ബോട്ട്ലേഴ്സ് 25,760 കോടി രൂപയുടെ നിക്ഷേപമാണ് ഒമ്പത് സംസ്ഥാനങ്ങളിലായി നടത്താനുദ്ദേശിക്കുന്നത്. കൊക്ക കോളയ്ക്ക് വേണ്ടി ഉൽപന്നങ്ങൾ തയാറാക്കി വിപണനം ചെയ്യുന്ന എസ്എൽഎംജി ബവ്റിജസ്, ഹിന്ദുസ്ഥാൻ കൊക്ക കോള, കാന്ധാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവ ചേർന്നാണ് നിക്ഷേപം നടത്തുന്നതെന്ന് ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.
പദ്ധതി വഴി 30,000 പേർക്കു നേരിട്ടും 3 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിലവസരമൊരുങ്ങും. പദ്ധതി 2030ൽ പൂർത്തിയാകും.
ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്ര, തെലങ്കാന, കർണാടക, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു എന്നിവിടങ്ങളിലായാണ് പദ്ധതി ഒരുങ്ങുന്നത്.
കൺസ്യൂമർ ഉൽപന്നങ്ങളുടെ നിര്‍മാണ രംഗത്ത് സജീവമായ റിലയൻസ് റീട്ടെയ്ലിന്റെ ഭാഗമായ റിലയന്‍സ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർസിപിഎൽ) നിക്ഷേപിക്കാനൊരുങ്ങുന്നത് 40,000 കോടി രൂപയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് പാർക്ക് ആരംഭിക്കുകയാണ് ലക്ഷ്യം.
രാജ്യത്തെമ്പാടും അത്യാധുനിക ഭക്ഷ്യോൽപന്ന നിർമാണ സൗകര്യങ്ങളാണ് ഇതിലൂടെ ഒരുങ്ങുക. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും മാത്രം 1,500 കോടി രൂപ മുടക്കാനാണ് ലക്ഷ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]