ന്യൂഡൽഹി∙ രാജ്യമാകെ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഒരു ലക്ഷം ടവറുകളിൽ ഇതുവരെ 4ജി ലഭ്യമാണ്.
ഒഡീഷയിലാണ് ഉദ്ഘാടനം. സമാന്തരമായി എൻഡിഎ ഭരിക്കുന്ന 7 സംസ്ഥാനങ്ങളിൽ നടക്കുന്ന ചടങ്ങളിൽ കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും.
പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച 4ജി ഉപകരണങ്ങളാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്.
മുൻപ് നോക്കിയ, എറിക്സൺ പോലെയുള്ള കമ്പനികളുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. 5ജിയിലേക്ക് ബിഎസ്എൻഎലിനു മാറാൻ ഈ ഉപകരണം മാറ്റേണ്ടതില്ല.
‘5ജി റെഡി’ ആയ സംവിധാനമാണിത്.
കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി 4ജി ഉപയോഗിക്കാൻ കഴിയുന്ന സിം കാർഡുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. തീർത്തും പഴയ സിം ഉപയോഗിക്കുന്നവർ മാത്രമേ പുതിയ സിം എടുക്കേണ്ടതുള്ളൂ.
ബിഎസ്എൻഎലിന് 5ജി സ്പെക്ട്രം ലഭിച്ചാലുടൻ അതിലേക്ക് എളുപ്പം മാറാൻ കഴിയും.
സർക്കാരിന് മുഖ്യ ഓഹരിയുള്ള വോഡഫോൺ–ഐഡിയയുടെ ശൃംഖല താൽക്കാലികമായി ഉപയോഗിച്ചെങ്കിലും ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 4ജി ലഭ്യമാക്കിത്തുടങ്ങണമെന്ന് ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടന 2024 ഫെബ്രുവരിയിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 4ജി സേവനമില്ലാത്തതിനാൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾ ബിഎസ്എൻഎൽ ഉപേക്ഷിക്കുന്നുവെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ (ബിഎസ്എൻഎൽഇയു) മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.
തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാലാണ് കാലതാമസമുണ്ടായത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]