
രാജ്യാന്തര സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷത്തിന്റെ പുതിയ വേദിയായി തായ്ലൻഡ്-കംബോഡിയ അതിർത്തി. ഇസ്രയേൽ-ഹമാസ്, ഇസ്രയേൽ-ഇറാൻ, യുക്രെയ്ൻ-റഷ്യ, ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾ ‘തൽക്കാലം’ അടങ്ങിനിൽക്കേയാണ് തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ കംബോഡിയയും തായ്ലൻഡും സംഘർഷത്തിലേക്ക് നീങ്ങിയത്.
ഇരു രാജ്യങ്ങളും വെടിവയ്പ്പിലേക്കും കടന്നതോടെ ഇരുപക്ഷത്തുമായി സാധാരണക്കാർ ഉൾപ്പെടെ 30ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ടൂറിസംരംഗത്ത് ഏഷ്യയിലെ സുപ്രധാന രാജ്യങ്ങളാണ് കംബോഡിയയും തായ്ലൻഡും. സംഘർഷം ഈ മേഖലയിലെ ടൂറിസത്തെയും ഉലച്ചിട്ടുണ്ട്.
കടുക്കുന്ന സംഘർഷം
തായ്ലൻഡിന്റെ ഫൈറ്റർ ജെറ്റുകൾ കംബോഡിയയിൽ ബോംബുകൾ വർഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
അതിർത്തിപ്രദേശത്തുനിന്ന് തായ്ലൻഡ് ഒരുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തായ്ലൻഡ്-കംബോഡിയ അതിർത്തി തർക്കം.
817 കിലോമീറ്റർ അതിർത്തിയാണ് ഇരുരാജ്യങ്ങളും പങ്കിടുന്നത്. കംബോഡിയൻ അതിർത്തിയിലെ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുൾപ്പെടെ തർക്കമുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് അതിർത്തിയിൽ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം വീണ്ടും ഉടലെടുത്തത്.
ഇതിനിടെ, അതിർത്തി പ്രശ്നം പരിഹരിക്കാനായി കംബോഡിയൻ സെനറ്റ് പ്രസിഡന്റ് ഹുൻ സായെനിനെ ഫോണിൽ ബന്ധപ്പെട്ട തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ ഭരണഘടനാ കോടതി സസ്പെൻഡും ചെയ്തിരുന്നു.
ഹുൻ സായെനിനെ ‘അങ്കിൾ’ എന്ന് ഷിനവത്ര വിളിച്ചതും തായ് സൈനിക ജനറലിനെ ഫോൺ സംഭാഷണത്തിൽ കുറ്റപ്പെടുത്തിയതുമാണ് കാരണം. ഫോൺ സംഭാഷണം ചോർന്നതിനു പിന്നാലെയായിരുന്നു സസ്പെൻഷൻ.
സാമ്പത്തിക രംഗത്ത് ആഘാതം
സംഘർഷത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും അതിർത്തി അടച്ചിരുന്നു.
കംബോഡിയയുമായുള്ള തർക്കത്തെ തുടർന്ന് തായ്ലൻഡിന്റെ ടൂറിസം നേരിടുന്നത് വൻ തിരിച്ചടിയാണ്. ജൂണിൽ മാത്രം വലിയ ഇടിവ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായി.
2025 ജനുവരി-ജൂൺ കാലയളവിൽ നേരിട്ടത് മൊത്തം വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 4.66% വീഴ്ച.
∙ സഞ്ചാരികളുടെ എണ്ണം മുൻവർഷത്തെ സമാനകാലത്തെ 1.75 കോടിയിൽ നിന്ന് 1.66 കോടിയായി കുറഞ്ഞു.
In view of the situation near Thailand-Cambodia border, all Indian travelers to Thailand are advised to check updates from Thai official sources, including TAT Newsroom. As per Tourism Authority of Thailand places mentioned in the following link are not recommended for…
∙ ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ള സഞ്ചാരികൾ 12.01 ശതമാനവും ചൈനയിൽ നിന്നുള്ളത് 41.94 ശതമാനവും ഇടിവ് ജൂണിൽ മാത്രം രേഖപ്പെടുത്തി.
∙ ഇന്ത്യയിൽ നിന്ന് 2025ൽ ഇതിനകം ഒരുലക്ഷത്തിലേറെ സഞ്ചാരികൾ തായ്ലൻഡിൽ എത്തിയിട്ടുണ്ട്.
∙ തായ്ലൻഡ്-കംബോഡിയ അതിർത്തി പ്രദേശങ്ങളിലേക്ക് പോകരുതന്നെ മുന്നറിയിപ്പ് സഞ്ചാരികൾക്ക് ഇന്ത്യൻ എംബസി നൽകിയിട്ടുണ്ട്.
∙ തായ്ലൻഡിന്റെ ജിഡിപിയിൽ 12% പങ്കുവഹിക്കുന്ന മേഖലയാണ് ടൂറിസം.
കംബോഡിയയ്ക്കും തിരിച്ചടി, വെടിനിർത്തലിന് മുറവിളി
ഉടൻ വെടിനിർത്തൽ വേണമെന്ന ആവശ്യവുമായി കംബോഡിയ രംഗത്തെത്തിയിട്ടുണ്ട്.
സംഘർഷം കനത്ത വെടിവയ്പ്പിലേക്കും വ്യോമപോരാട്ടത്തിലേക്കും കടന്ന പശ്ചാത്തലത്തിലാണിത്. സംഘർഷം കംബോഡിയയുടെ ടൂറിസം മേഖലയെ സാരമായി ബാധിച്ചു.
രാജ്യത്തിന്റെ ജിഡിപിയിൽ 9% പങ്കുവഹിക്കുന്നത് ഈ മേഖലയാണ്. സംഘർഷം നീണ്ടാൽ തായ്ലൻഡിനേക്കാൾ ഏറ്റവുമധികം ബാധിക്കുക കംബോഡിയയെ ആയിരിക്കുമെന്നും രാജ്യത്തിന്റെ ടൂറിസംമേഖല സ്തംഭിക്കുമെന്നുമാണ് വിലയിരുത്തൽ.
2024ൽ 65 ലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികൾ കംബോഡിയയിൽ എത്തിയിരുന്നു.
∙ കംബോഡിയൻ അതിർത്തിയിലെ തായ് പ്രദേശങ്ങൾ ടൂറിസം കേന്ദ്രങ്ങളല്ല. ആഭ്യന്തര സഞ്ചാരികൾ പോലും ഇവിടെ എത്താറുമില്ല.
എന്നാൽ, അതിർത്തിയിലെ കംബോഡിയൻ പ്രദേശങ്ങൾ വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളാണ്.
∙ ഈ പ്രദേശത്തെ പുരാതന ക്ഷേത്രങ്ങളാണ് മുഖ്യ ആകർഷണം. സംഘർഷം കനത്തതോടെ സഞ്ചാരികളുടെ വരവ് നിലച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]