
ആൽപ്സ് പ്രീമിയം ഐസ്ക്രീം വിപണിയിൽ | ഐസ്ക്രീം | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Alps Icecream | Manorama Online
ആൽപ്സ് പ്രീമിയം ഐസ്ക്രീം പുറത്തിറക്കിയപ്പോള്‍
കോട്ടയം∙ കോഴിക്കോട് കൊളത്തറയിൽ പ്രവർത്തിക്കുന്ന ബ്ലൂ മൗണ്ട് പ്രീമിയം ഡയറി എൽഎൽപിയുടെ പുതിയ ഐസ്ക്രീം ബ്രാൻഡായ ആൽപ്സ് പ്രീമിയം ഐസ്ക്രീം വിപണിയിലെത്തി. കൃത്രിമ രുചിക്കൂട്ടുകളോ സിന്തറ്റിക് നിറങ്ങളോ ചേർക്കാത്തതും പ്രകൃതിദത്തവുമായ ഐസ്ക്രീം ആണിതെന്ന് നിർമാതാക്കൾ പറഞ്ഞു.
100% പ്രകൃതിദത്തമായ ആൽപ്സ് നാച്വറൽ, ഉയർന്ന പോഷക ഗുണങ്ങളും കുറഞ്ഞ കലോറിയുമുള്ള ആൽപ്സ് സീറോ ഷുഗർ ആഡഡ് ഐസ്ക്രീം, തൈര് ഉൽപന്നമായ ആൽപ്സ് യോഗർട്ട് ഐസ്ക്രീം, ഇറ്റാലിയൻ ചേരുവകളുള്ള ആൽപ്സ് ഇറ്റാലിയ തുടങ്ങിയ ഇനങ്ങളാണ് വിപണിയിലിറക്കിയത്. ആരോഗ്യദായകമായ പ്രീബയോട്ടിക്, പ്രോബയോട്ടിക് രീതികൾ ഉപയോഗിച്ചാണ് ഐസ്ക്രീമുകൾ നിർമിക്കുന്നതെന്ന് സിഇഒ ജാബിർ റഹ്മാൻ, സിഎംഡി ഫർഹാൻ റഹ്മാൻ, ഡയറക്ടർ ഇമ്മാനുവൽ ജോണി, മാഹിർ മാളിയേക്കൽ എന്നിവർ വ്യക്തമാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Alps Premium Ice Cream Enters the Market
3fmfmehcj5jnpq10odj4o99h10 mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]