പശ്ചിമേഷ്യയിൽ സമാധാനം ‘കൊണ്ടുവരാനുള്ള’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്ലാൻ ഇറാൻ കൈയോടെ തള്ളിയതോടെ വീണ്ടും കുതിച്ചുകയറി രാജ്യാന്തര എണ്ണവില. ഓഹരി വിപണികൾ വീണ്ടും നഷ്ടത്തിന്റെ താളംതട്ടി തുടങ്ങി.
സ്വർണവില രാജ്യാന്തര വിപണിയിൽ ഉയർന്ന തലത്തിൽ തന്നെ തുടരുകയാണ്. ഇന്ത്യൻ വിപണിക്ക് ഈ പ്രതികൂല സാഹചര്യത്തിനിടയിൽ ആശ്വാസമാവുകയാണ് ‘രാമനവമി’.
സെൻസെക്സിനും നിഫ്റ്റിക്കും രാമനവമി പ്രമാണിച്ച് ഇന്ന് അവധിയാണ്.
ചർച്ചയ്ക്കില്ല, എങ്കിലും ‘ഒരു കൈ’ നോക്കാം
യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും,
ഇറാനിയൻ അധികൃതർ പരിശോധിക്കുന്നുണ്ടെന്നത് വെടിനിർത്തൽ ഉണ്ടായേക്കാമെന്ന ‘നേരിയ’ പ്രതീക്ഷ ലോകത്തിന് നൽകുന്നുമുണ്ട്.
നേരത്തേ പലതവണ ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമായെങ്കിലും സമാന്തരമായി അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയെന്ന ആരോപണമാണ് ഇറാൻ പ്രധാനമായും ഉന്നയിക്കുന്നത്.
ഇനിയും അത്തരം അബദ്ധങ്ങളിലേക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചർച്ചയ്ക്ക് വിമുഖത കാട്ടുന്നത്.
എണ്ണവില പിന്നെയും മേലോട്ട്
ഇന്നലെ ബാരലിന് 90 ഡോളറിന് താഴേക്കുപോയ യുഎസ് ക്രൂഡ് വില (ഡബ്ല്യുടിഐ) ഇന്നു രാവിലെയുള്ളത് 1.18% ഉയർന്ന് 91.39 ഡോളറിൽ. ബ്രെന്റ് ക്രൂഡ് വില 1.08% ഉയർന്ന് 103.3 ഡോളറിലുമെത്തി.
ഇറാനുമുൻപിൽ സമാധാന പ്ലാൻ എന്നോണം ട്രംപ് കഴിഞ്ഞദിവസം
വച്ചിരുന്നു. ഇതിനുബദലായി ഇറാൻ ചില നിർദേശങ്ങൾ തിരിച്ചുംവച്ചു.
ആക്രമണം അവസാനിപ്പിക്കുക, വീണ്ടും യുദ്ധം തുടങ്ങാതിരിക്കുക, ഇതുവരെയുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്നത്.
ഓഹരികളിൽ വീണ്ടും നഷ്ടതാളം
വെടിനിർത്തൽ നീക്കങ്ങൾ അകലുകയാണെന്ന വിലയിരുത്തൽ ഓഹരി വിപണികളെ വീണ്ടും തളർത്തിത്തുടങ്ങി.
യുഎസ് ഫ്യൂച്ചേഴ്സിൽ എസ് ആൻഡ് പി500, നാസ്ഡാക്, ഡൗ ജോൺസ് എന്നിവ 0.2% വീതം നഷ്ടം നേരിട്ടു. ഏഷ്യൻ വിപണികൾ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്.
ചൈനയുടെ ഷാങ്ഹായ് 0.10%, ഹോങ്കോങ്ങിന്റെ ഹാങ്സെങ് 0.74%, ദക്ഷിണ കൊറിയയുടെ കോസ്പി 1.55% എന്നിങ്ങനെ താഴ്ന്നു. ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക കാര്യമായ മാറ്റമില്ലാതെ നിൽക്കുന്നു.
ജാപ്പനീസ് നിക്കേയ് 0.51% ഉയർന്നു.
ഹോർമുസ് പഴയപടി ആവില്ല!
‘‘ഞങ്ങളോടല്ല, യുഎസ് അവരോടുതന്നെയാണ് ചർച്ച നടത്തുന്നത്’’ എന്ന് ഇറാൻ ഇന്നലെ പരിഹസിച്ചിരുന്നു. അതേസമയം, ചർച്ചയ്ക്ക് ഇറാൻ തയാറായില്ലെങ്കിൽ ട്രംപ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചന വൈറ്റ്ഹൗസ് നൽകിയിട്ടുണ്ട്.
ഇറാനെതിരെ കരയുദ്ധം ട്രംപ് പരിഗണിച്ചേക്കാമെന്നാണ് അറിയുന്നത്.
ഇറാനുമായി ചർച്ച നടന്നില്ലെങ്കിലും ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചേക്കുമെന്ന് ഇസ്രയേൽ കരുതുന്നതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് ഇനി പഴയപടിയാകില്ലെന്ന സൂചന ഇറാൻ നൽകിയിട്ടുണ്ട്.
ശത്രുക്കളുടെ കപ്പലുകൾക്ക് പ്രവേശനമില്ല. മറ്റ് കപ്പലുകൾ സമ്പൂർണ വിവരങ്ങൾ ബോധിപ്പിച്ച് അനുമതി തേടണം.
കപ്പലിന്റെ റജിസ്ട്രേഷൻ, ജീവനക്കാരുടെ എണ്ണവും പശ്ചാത്തലവും, ചരക്കിന്റെ വിവരങ്ങൾ, യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യവും തുടങ്ങിയ വിവരങ്ങളെല്ലാം കൈമാറണം.
കുതിപ്പിനിടെ ഇന്ത്യയ്ക്കൊരു ബ്രേക്ക്!
വെടിനിർത്തൽ ഉണ്ടായേക്കുമെന്ന പ്രതീക്ഷകളുടെയും ആഗോളതലത്തിൽ നിന്നുള്ള പോസിറ്റീവ് കാറ്റിന്റെയും കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 1205 പോയിന്റ് (+1.63%) ഉയർന്ന് 75,273ലും നിഫ്റ്റി 394.05 പോയിന്റ് (+1.72%) നേട്ടവുമായി 23,306ലും എത്തിയിരുന്നു.
സ്വർണവില ഇനി എങ്ങോട്ട്..?
രാജ്യാന്തര സ്വർണവില ഇന്നു രാവിലെയുള്ളത് ഔൺസിന് 130 ഡോളർ വർധിച്ച് 4,531 ഡോളറിലാണ്.
എണ്ണവില വീണ്ടും ഉയർന്നുതുടങ്ങിയതോടെ സ്വർണവില സമ്മർദത്തിലേക്ക് വീണേക്കാം. വില അൽപം താഴാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
കേരളത്തിൽ ഇന്നലെ വൻ കുതിപ്പോടെ കടന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

