രാജ്യാന്തര വിപണിയിൽ സ്വർണവില ഇതാദ്യമായി ഔൺസിന് 5,000 ഡോളർ കടന്നതാണ് ബിസിനസ് ലോകത്തെ ഇന്നത്തെ പ്രധാന വാർത്ത. കേരളത്തിൽ രണ്ട് തവണയാണ് ഇന്ന് വില മാറിയത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന യൂറോപ്യൻ നിർമിത കാറുകളുടെ നികുതി 110ൽ നിന്ന് 40 ശതമാനമാക്കി കുറയ്ക്കുമെന്ന റിപ്പോർട്ടുകളും ഇന്ന് പുറത്തുവന്നു.
ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ഇന്ത്യ–യുഎസ് വ്യാപാര കരാറിന് തടസം നിന്നത് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും വൈറ്റ് ഹൗസ് ഉപദേശകൻ പീറ്റർ നവാരോ എന്നിവരാണെന്ന് ആരോപിക്കുന്ന ഓഡിയോ ക്ലിപ്പും ഇന്ന് പുറത്തുവന്നു.
ട്രംപിന്റെ പാർട്ടി അംഗവും സെനറ്ററുമായ ടെഡ് ക്രൂസിന്റെ ഓഡിയോ സന്ദേശവും ഇന്നത്തെ പ്രധാന വാർത്തകളായി
എല്ലാ പ്രവചനങ്ങളെയും പിന്നിലാക്കി
സ്വർണം ഔൺസിന് 5,000 ഡോളർ കടക്കുന്നത്. നിലവിൽ 5,090 ഡോളറിലാണ് വ്യാപാരം.
ട്രെൻഡ് തുടർന്നാൽ വില അധികം വൈകാതെ 5,100 ഡോളർ പിന്നിടും. ഇക്കൊല്ലം അവസാനത്തോടെ വില 6,000 ഡോളറിലേക്കെത്തുമെന്നും വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിക്കുന്നു.
ജെഫറീസ് പോലുള്ള സ്ഥാപനങ്ങൾ വില 6,600ലേക്ക് എത്തുമെന്നാണ് പ്രവചിക്കുന്നത്.
ഇറക്കുമതി ചെയ്യുന്ന
. പ്രതിവര്‍ഷം രണ്ട് ലക്ഷം കാറുകൾ 40 ശതമാനം തീരുവയിൽ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ചർച്ചയിലാണ് ധാരണ.
16.5 ലക്ഷം രൂപക്ക് മുകളില്‍ വിലവരുന്ന പെട്രോൾ / ഡീസൽ കാറുകൾക്കാണ് തുടക്കത്തിൽ നികുതി ഇളവ്.
ഇന്ത്യ–യുഎസ് വ്യാപാര കരാറിന് തടസം നിന്നത്
. ചില സന്ദർഭങ്ങളിൽ ട്രംപ് തന്നെ കരാറിന് എതിരായിരുന്നെന്നും ടെഡ് ക്രൂസ് ആരോപിക്കുന്നു.
ട്രംപിന്റെ തീരുവ യുദ്ധം തുടരുന്നത് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും. വിലക്കയറ്റം വർധിച്ചാൽ ഇക്കൊല്ലം നവംബറിൽ നടക്കുന്ന സെനറ്റ് തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങേണ്ടി വരും.
ഇതോടെ ബാക്കിയുള്ള രണ്ട് വർഷക്കാലം തുടർച്ചയായ ഇംപീച്ച്മെന്റ് നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

