നമുക്ക് ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതാണ് ഏറ്റവും മികച്ച ബിസിനസ് മോഡൽ. കൃത്യമായ രീതിയിൽ നടപ്പിലാക്കിയാൽ കോടികളുടെ വരുമാനവും നേടാനുള്ള അവസരം ഇതിലൂടെ തുറക്കപ്പെടും.
അത്തരത്തിലൊരു മാതൃകയാണ് ഇപ്പോൾ ബിസിനസ് ലോകത്തെ സംസാര വിഷയം. സാധാരണക്കാർ ചെയ്യാൻ മടിക്കുന്ന ഒരു സേവനം നൽകി കോടികളുടെ വരുമാനമുണ്ടാക്കിയ 31 കാരന്റെ അനുഭവം ഇപ്പോൾ വൈറലാണ്.
പോർട്ടബിൾ ടോയ്ലറ്റ് ബിസിനസിലൂടെ കാലിഫോർണിയ സ്വദേശിയായ ഡാനിയൽ ടോം 2025ൽ മാത്രം നേടിയത് 4.3 ബില്യൻ ഡോളർ (ഏകദേശം 39 കോടി രൂപ).
2023ൽ ഒരു ട്രക്കും വാടകയ്ക്കെടുത്ത 100 പോർട്ടബിൾ ടോയ്ലറ്റുകളുമായാണ് ബേ ഏരിയ സാനിറ്റേഷൻ എന്ന കമ്പനിയുടെ തുടക്കം. ആദ്യ വർഷത്തിൽ തന്നെ ബിസിനസ് വിജയത്തിലെത്തി.
സാൻഫ്രാൻസിസ്ക്കോ മേഖലയിൽ ഔട്ട്ഡോർ ഇവന്റുകളും കെട്ടിട നിർമാണവും വർധിച്ചതും ഗുണമായി.
2024ൽ 3.1 ബില്യൻ ഡോളറായിരുന്നു (ഏകദേശം 28 കോടി രൂപ) വരുമാനം. കൂടുതൽ മേഖലകളിലേക്ക് ബിസിനസ് വ്യാപിച്ചതോടെ 2025ൽ ലഭിച്ചത് 39 കോടി രൂപയുടെ വരുമാനം.
ഇത്തരമൊരു ബിസിനസ് ചെയ്യുന്നതിലെ മറ്റൊരു വശവും ടോം വിശദീകരിക്കുന്നുണ്ട്. തന്റെ ബിസിനസിനെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം എല്ലാവരും നെറ്റിചുളിക്കും.
എന്നാൽ ശരിക്കുള്ള ബിസിനസ് മോഡലും വരുമാനവും കേൾക്കുമ്പോള്‍ ആളുകളുടെ മനോഭാവം മാറുമെന്നും ടോം പറഞ്ഞു.
ഏതാണ്ട് 220 ലിറ്റർ വെള്ളം ഓരോ പോർട്ടബിൾ യൂണിറ്റിലും ശേഖരിച്ച് വക്കാൻ കഴിയും. ആഴ്ചയിൽ ഒരിക്കലാണ് ശുചീകരണവും വെള്ളം നിറയ്ക്കലും നടക്കുന്നത്.
ഇതിനായി വാക്വം പമ്പുകളുള്ള 12 ട്രക്കുകളും 19 ജീവനക്കാരെയും ഉപയോഗിക്കുന്നുണ്ട്. കമ്പനിയുടെ വരുമാനത്തിന്റെ 30 ശതമാനവും തൊഴിലാളികൾക്കുള്ള കൂലിക്ക് വേണ്ടി ചെലവാകും. ഇന്ധനം, വാടക, മറ്റ് സാധനങ്ങൾ എന്നിവയ്ക്കായും പണം കണ്ടെത്തണം.
എന്നാലും 22 ശതമാനം തുക ലാഭം കിട്ടുമെന്നും ടോം വിശദീകരിക്കുന്നു.
ഏകദേശം ഒരു കോടി രൂപയാണ് ടോം തന്റെ ശമ്പളമായി കമ്പനിയിൽ നിന്ന് മാറ്റുന്നത്. ബാക്കി തുക തുടർ നിക്ഷേപങ്ങൾക്ക് വേണ്ടി മാറ്റി വക്കും. അതേസമയം, കേൾക്കുമ്പോൾ നെറ്റി ചുളിയുമെങ്കിലും രാജ്യാന്തര തലത്തിൽ വലിയ വളര്‍ച്ചാ സാധ്യതയുള്ള ബിസിനസ് മോഡലാണിതെന്ന് വിദഗ്ധർ പറയുന്നു.
അമേരിക്കയിൽ കഴിഞ്ഞ വർഷം 3.3 ബില്യൻ ഡോളറാണ് (ഏകദേശം 30,000 കോടി രൂപ) പോർടബിൾ ടോയ്ലറ്റ് മേഖലയിൽ നിന്ന് ലഭിച്ചതെന്നാണ് കണക്ക്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

