പാലക്കാട് ∙
48 മണിക്കൂറിനുള്ളിൽ കർഷകരുടെ അക്കൗണ്ടിൽ നൽകണമെന്നു നെൽകൃഷിമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച കേന്ദ്ര വിദഗ്ധസംഘം ശുപാർശ ചെയ്തു. വില പിആർഎസ് വായ്പയായി നൽകുന്നതു നിർത്തണമെന്നും കേന്ദ്ര കൃഷിവകുപ്പു മുഖേന
നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പ്രോത്സാഹനവിലയുടെ പേരിൽ താങ്ങുവില വൈകുന്നതു കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
സംഭരിക്കുന്ന നെല്ലിന് ആനുപാതികമായി നൽകേണ്ട
അരിയുടെ അളവിനെച്ചൊല്ലി സപ്ലൈകോയും അരിമില്ലുകളും തമ്മിലുള്ള തർക്കത്തിൽ കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനില്ല. സംസ്ഥാനം സ്വന്തമായി ബാധ്യത ഏറ്റെടുക്കുന്നതിനു തടസ്സമില്ല.
നെല്ലിന്റെ ഉണക്ക് കൃത്യമാക്കാൻ കർഷകർക്കു മൊബൈൽ ഡ്രയറുകൾ ലഭ്യമാക്കണം.
കേന്ദ്രപദ്ധതിയിൽ 80% സബ്സിഡിയോടെ ഡ്രയറുകൾ ലഭിക്കും. നെല്ല് തുറസ്സായ സ്ഥലത്ത് ഉണക്കുന്നതു മൂലം ഈർപ്പമുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ സംസ്ഥാനം സംവിധാനം ഉറപ്പാക്കണം.
സംഭരണത്തിലെ പ്രതിസന്ധി ഇല്ലാതാക്കാൻ പ്രാഥമിക കാർഷിക സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ, പാടശേഖരസമിതികൾ, കാർഷികോൽപാദന കമ്പനികൾ എന്നിവയെ സംഭരണ എജൻസികളാക്കണം. സപ്ലൈകോയെ നോഡൽ ഏജൻസിയായി നിലനിർത്താം.
സപ്ലൈകോ വെബ്സൈറ്റ് അടിയന്തരമായി പരിഷ്കരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മട്ടയരി നാഷനൽ കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ മുഖേന കയറ്റുമതി ചെയ്യുന്ന കാര്യം ആലോചിക്കണമെന്നും റിപ്പോർട്ടിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, കേന്ദ്ര കാർഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ്.രുഗ്മണിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയാറാക്കിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

