ബാങ്കുകളിൽ നിന്ന് വൻതുക വായ്പ എടുത്തശേഷം മനഃപൂർവം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യയ്ക്കെതിരെ ഇന്ത്യയിൽ കേസ് നടക്കുകയാണ്. 9,000 കോടി രൂപ തട്ടിച്ച കേസിലാണ്, നിലവിൽ ലണ്ടനിലുള്ള മല്യയെ ഇന്ത്യയിലെത്തിച്ച് നിയമനടപടികൾക്ക് വിധേയനാക്കാൻ ബാങ്കുകൾ പരിശ്രമിക്കുന്നത്.
എസ്ബിഐ നയിക്കുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 6,200 കോടി രൂപയുടെ വായ്പയായിരുന്നു കിങ്ഫിഷർ എയർലൈൻസിന്റെ മൂലധന ആവശ്യങ്ങൾക്കായി വിജയ് മല്യ വായ്പ എടുത്തിരുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കും കമ്പനിയുടെ ഭരണതലത്തിലെ വീഴ്ചകൾക്കും പിന്നാലെ കിങ്ഫിഷർ പിന്നീട് പ്രവർത്തനം നിർത്തി. വായ്പ കിട്ടാക്കടമായതിന് പിന്നാലെ മല്യ ലണ്ടനിലേക്ക് മുങ്ങുകയുമായിരുന്നു.
വായ്പയുടെ മുതൽ, പലിശ, പിഴപ്പലിശ, കോടതിച്ചെലവുകൾ എന്നിവയടക്കം 17,800 കോടിയോളം രൂപയാണ് ബാങ്കുകൾക്ക് വിജയ് മല്യ തിരിച്ചടയ്ക്കേണ്ടത്.
ഇതിൽ 14,000 കോടിയോളം രൂപ ബാങ്കുകൾ വീണ്ടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. മല്യയുടെ മദ്യക്കമ്പനിയിലെ അദ്ദേഹത്തിന്റെ ഓഹരികൾ, ഗോവയിലെ കിങ്ഫിഷർ വില്ല, മുംബൈയിലെ കിങ്ഫിഷർ ഹൗസ് തുടങ്ങിയ കണ്ടുകെട്ടിയതിലൂടെയായിരുന്നു ഇത്.
ഇത്രയുംതുക കണ്ടുകെട്ടിയിട്ടും തനിക്കെതിരെ ഇനി എന്തിനാണ് കേസെന്ന് മല്യ ചോദിച്ചിരുന്നു.
സന്ദേസറ കേസും മല്യയുടെ പ്രതികരണവും
ഫാർമ, എനർജി ബിസിനസ് രംഗത്തുണ്ടായിരുന്ന സന്ദേസറ സഹോദരന്മാർക്കെതിരായ ക്രിമിനൽ കേസ് ഒഴിവാക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് മല്യയുടെ പ്രതികരണം. ബാങ്കുകൾക്ക് ഏകദേശം 14,000 കോടി രൂപ തിരിച്ചടയ്ക്കാതെ സന്ദേസറ സഹോദരന്മാരായ നിതിനും ചേതനും 2017ൽ ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞിരുന്നു.
ഇവർ പിന്നീട് ആരോപണം നിഷേധിച്ചു.
കേസ് സുപ്രീം കോടതിയിലെത്തി. ഇവർക്കുവേണ്ടി വാദിച്ച അഭിഭാഷകൻ മുകുൾ റഹ്തോഗി, സന്ദേസറ സഹോദരന്മാർ ഏകദേശം 5,000 കോടി രൂപ വീട്ടി ഒത്തുതീർപ്പിന് തയാറാണെന്ന് കോടതിയെ അറിയിച്ചു.
ഡിസംബർ 17നകം തുക വീട്ടാമെന്നാണ് വാഗ്ദാനം. ഇതോടെ ഇവർക്കെതിരായ ക്രിമിനൽകേസ് ഒഴിവാക്കാൻ സുപ്രീം കോടതി തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ.
Fair question-thank you
ഇക്കാര്യം, ഒരാൾ എക്സിൽ ചൂണ്ടിക്കാട്ടുകയും അതേ നീതി എന്തുകൊണ്ട് വിജയ് മല്യയ്ക്ക് ഇല്ലെന്നു ചോദിക്കുകയും ചെയ്തു.
ഈ ട്വീറ്റിനുള്ള മറുപടിയായി മല്യ എഴുതിയത് ഇങ്ങനെ ‘‘നല്ല ചോദ്യം, നന്ദി’. ഇന്ത്യയിൽ നിന്ന് മുങ്ങിയ സന്ദേസറ സഹോദരന്മാർ ഇപ്പോൾ നൈജീരിയയിലാണെന്നും അവർക്കവിടെ ഊർജ മേഖലയിൽ ബിസിനസ് ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
കണക്കുകൾ പ്രകാരം മല്യ ഇനിയും 7,000 കോടി രൂപയോളം തിരിച്ചടയ്ക്കാനുണ്ടെന്നാണ് കേസ് തുടരുന്നതിന് ബാങ്കുകൾ നൽകുന്ന വിശദീകരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

