ന്യൂഡൽഹി ∙ വിവിധ സേവനങ്ങൾക്കായി വ്യക്തികൾ നൽകുന്ന മൊബൈൽ നമ്പറുകൾ അവരുടേതു തന്നെയാണോയെന്നു സ്ഥാപനങ്ങൾക്ക് പരിശോധിച്ച് ഉറപ്പിക്കാനുള്ള ‘മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം’ (എംഎൻവി) കേന്ദ്രസർക്കാർ തുടങ്ങുന്നു. ഇതുസംബന്ധിച്ച് അന്തിമ വിജ്ഞാപനമിറക്കി.
സർക്കാരിനു പുറമേ ഇ–കൊമേഴ്സ് സൈറ്റുകൾ, ഒടിടി സേവനദാതാക്കൾ, മെസേജിങ് സേവനങ്ങൾ, ഓൺലൈൻ ടാക്സി കമ്പനികൾ, ബാങ്കുകൾ അടക്കമുള്ളവയ്ക്ക് വ്യക്തികൾ നൽകിയ മൊബൈൽ നമ്പറിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കാൻ ഇതുവഴി കഴിയും.
സൈബർ തട്ടിപ്പുകളും ആൾമാറാട്ടവും തടയുന്നത് ലക്ഷ്യമിട്ടാണ് നീക്കം.
സർക്കാർ വകുപ്പുകൾക്കും സേവനങ്ങൾ തേടുന്നവരുടെ നമ്പറുകൾ ഇത്തരത്തിൽ പരിശോധിക്കാം. പ്ലാറ്റ്ഫോമിൽ ഏതെങ്കിലുമൊരു സ്ഥാപനം ഒരു നിശ്ചിത നമ്പർ പരിശോധിക്കുമ്പോൾ, ബന്ധപ്പെട്ട
ടെലികോം കമ്പനികൾക്ക് റിക്വസ്റ്റ് ലഭിക്കും. ഈ നമ്പറിന്റെ ഉടമയാരെന്ന് കണ്ടെത്തി പറഞ്ഞുകൊടുക്കണം.
നമ്പർ പരിശോധനയ്ക്ക് സർക്കാർ വകുപ്പുകൾക്ക് ഫീസില്ല.
സർക്കാർ നിർദേശപ്രകാരവും സ്വന്തം നിലയ്ക്കും സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന പരിശോധനയ്ക്ക് നിശ്ചിത ഫീസ് ഈടാക്കും. ഇതിന്റെ ഒരു വിഹിതം പരിശോധന നടത്തിക്കൊടുക്കുന്ന ടെലികോം കമ്പനിക്കും കൈമാറും.
സ്വന്തം നിലയ്ക്ക് ഒരു സ്ഥാപനം ഇത്തരത്തിൽ പരിശോധന നടത്തിയാൽ അതിന് അനുമതി നൽകേണ്ടത് കേന്ദ്രസർക്കാരാണ്.
ഐഎംഇഐ നമ്പറും പരിശോധിക്കാം
ഇതിനു പുറമേ പഴയ ഫോൺ വിൽക്കുന്നവരും വാങ്ങുന്നവരും അവയുടെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) നമ്പർ തട്ടിപ്പ്, കുറ്റകൃത്യം, മോഷണം, ക്രമക്കേട് എന്നിവയിൽ ഉൾപ്പെടാത്തവയാണ് എന്നു പരിശോധിച്ച് ഉറപ്പിക്കണം.
ഒരു ഐഎംഇഐ നമ്പർ പരിശോധിക്കുന്നതിന് 10 രൂപയായിരിക്കും നിരക്ക്. തട്ടിപ്പിൽ ഉൾപ്പെട്ടവയുടെ നമ്പറുകൾ ഒരു പ്രത്യേക പോർട്ടലിൽ കേന്ദ്രം ലിസ്റ്റ് ചെയ്യും.
വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന സെക്കൻഡ് ഹാൻഡ് ഫോണുകളുടെ ഐഎംഇഐ നമ്പർ ഇതിലില്ലെന്ന് ഉറപ്പാക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

