യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്നാലെ ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലേയെൻ. ചൈനയുടെ കടുംപിടിത്തത്തെ നേരിടാൻ യൂറോപ്യൻ യൂണിയൻ എല്ലാ വഴികളും പരിശോധിക്കുകയാണെന്ന് ഫോൻ ഡെർ ലേയെൻ പറഞ്ഞു.
അപൂർവ മൂലകങ്ങളുടെ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രിക്കാനുള്ള ചൈനയുടെ തീരുമാനമാണ് ട്രംപിനെയും യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളെയും ചൊടിപ്പിച്ചത്.
ലിഥിയം, ഗാലിയം തുടങ്ങിയ റെയർ എർത്തുകളിൽ 90 ശതമാനവും ചൈനയുടെ കൈവശമാണ്. വൈദ്യുത വാഹന (ഇവി) നിർമാണം, സോളർ പാനൽ, പ്രതിരോധം, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾക്ക് അനിവാര്യമായ അസംസ്കൃത വസ്തുക്കളാണിവ.
റെയർ എർത്തിലെ കടുംപിടിത്തം ചൈന ഒഴിവാക്കാത്തതിലെ അമർഷത്താൽ ട്രംപ് ചൈനയ്ക്കെതിരെ നവംബർ ഒന്നിന് പ്രാബല്യത്തിൽവരും വിധം 155% അധികത്തീരുവ പ്രഖ്യാപിച്ചിരുന്നു.
ചൈനയുടെ നടപടി യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക മേഖലയ്ക്കു നേരെയുള്ള മൂന്നാംകക്ഷി രാജ്യത്തിന്റെ ആക്രമണമായാണ് ഫ്രാൻസ് ഉൾപ്പെടെയുള്ള അംഗരാഷ്ട്രങ്ങൾ കാണുന്നത്. കയറ്റുമതി നിയന്ത്രിക്കാനുള്ള ചൈനയുടെ തീരുമാനം ഗുരുര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ജർമനിയിൽ ബെർലിൻ ഗ്ലോബൽ ഡയലോഗിൽ ഉർസുല ഫോൻ ഡെർ ലേയെൻ പറഞ്ഞു.
ചൈനയെ ചെറുക്കാനായി ഏത് ‘ആയുധവും’ ഉപയോഗിക്കാൻ തയാറാണെന്നും അവർ പറഞ്ഞു. ചൈനയുടെ അന്യായമായ വ്യാപാരയുദ്ധത്തിൽ നിന്ന് മേഖലയിലെ കമ്പനികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം.
യൂറോപ്യൻ യൂണിയൻ ഇതുവരെ ഒരു രാജ്യത്തിനെതിരെയും പ്രയോഗിക്കാത്ത ആന്റി-കോർഷൻ ഇൻസ്ട്രുമെന്റ് (എസിഐ) ചൈനയ്ക്കെതിരെ തൊടുക്കണമെന്ന് ഇതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂണിയനെതിരായ സാമ്പത്തിക ആക്രമണത്തെ ചെറുക്കുന്നതും വ്യാപാരരംഗത്തെ കുത്തകയ്ക്ക് തടയിടുന്നതുമായ ഉപരോധ നീക്കമാണിത്.
ചൈനയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് തീരുവ കുത്തനെ കൂട്ടി ഇറക്കുമതി നിയന്ത്രിക്കാനും ചൈനയിലേക്കുള്ള സോഫ്റ്റ്വെയർ, മറ്റ് ടെക്നോളജി ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി നിർത്താനും എസിഐ വഴി കഴിയും. ചൈനയിലേക്കുള്ള യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളുടെ നിക്ഷേപവും ഒഴിവാക്കുകയോ പിൻവലിക്കുകയോ ചെയ്യാം.
ചൈനയിലേക്ക് സോഫ്റ്റ്വെയർ കയറ്റുമതി നവംബർ ഒന്നുമുതൽ യുഎസ് നിർത്തുമെന്ന് നേരത്തേ ട്രംപും പറഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

