കൊച്ചി ∙ കഴിഞ്ഞ വർഷത്തെ മുഹൂർത്ത വ്യാപരത്തിൽ നിന്ന് ഈ വർഷത്തെ മുഹൂർത്ത വ്യാപാരത്തിൽ എത്തുമ്പോൾ മൂല്യം ഏറ്റവും കൂടിയത് മുൻനിര കമ്പനികളുടെ ഓഹരികൾക്കല്ല, മറിച്ച് കേരളത്തിൽ നിന്നുള്ള കമ്പനിയുടെ ഓഹരികൾക്കാണ് – മുത്തൂറ്റ് ഫിനാൻസിന്.
മുത്തൂറ്റ് ഫിനാൻസ് ഓഹരികളുടെ വില ഒരു വർഷംകൊണ്ട് കൂടിയത് 69.6%. ഇപ്പോഴത്തെ വിപണി വില 3,274 രൂപയാണ്.
ഒരു വർഷം മുൻപ് 1930.4 രൂപയായിരുന്നു. ഒരു വർഷംകൊണ്ട് നിക്ഷേപകർക്ക് ഒരു ഓഹരിയിൽ കിട്ടിയ നേട്ടം 1343.6 രൂപ.
അടുത്ത രണ്ടു സ്ഥാനങ്ങളിൽ വന്ന കമ്പനികളും ഫിനാൻസ് മേഖലയിൽ നിന്നുള്ളവയാണ്.
രണ്ടാമതുള്ള ബജാജ് ഫിനാൻസിന്റെ വില കൂടിയത് 57%. മൂന്നാം സ്ഥാനത്ത് എത്തിയ ആദിത്യ ബിർള കാപിറ്റലിന്റെ നേട്ടം 47.7%.
മാരുതി സുസുക്കി (47.5%), ടിവിഎസ് മോട്ടർ (45.6%), ഇന്റർഗ്ലോബ് ഏവിയേഷൻ (45.3%), ഭാരത് ഇലക്ട്രോണിക്സ്(44.6%), അദാനി പവർ (42.6%), ഐഷർ മോർട്ടർസ് (41.9%), എസ്ആർഎഫ് (40%) എന്നീ ഓഹരികളും നേട്ടമുണ്ടാക്കി.
നഷ്ടക്കണക്കിൽ അദാനി ഗ്രീൻ എനർജിയുടെ (എജിഇ) ഓഹരികളാണ് മുന്നിൽ. ഇടിഞ്ഞത് 36.3%.
തെർമാക്സാണ് തൊട്ടു പിന്നിൽ (35.7%). സോണ ബിഎൽഡബ്ല്യു പ്രെസെഷൻ ഫോർജേഴ്സ് (-33.8 %), ട്രെന്റ് (-32.9 %), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (-32.8 %), യൂകോ ബാങ്ക് (-30 %), ട്യൂബ് ഇൻവെസ്റ്റ്മെന്റ് (-29.9%), റെയിൽ വികാസ് നിഗം (-29.5%) എബിബി ഇന്ത്യ (-29.4%), ഇൻഡസ് ബാങ്ക് (-28.6%) എന്നീ കമ്പനി ഓഹരികളും കനത്ത തിരിച്ചടി നേരിട്ടു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

