ന്യൂഡൽഹി ∙ എല്ലാ നികുതിദായകരെയും സംശയദൃഷ്ടിയോടെ കാണരുതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ജിഎസ്ടി ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ഗാസിയാബാദിൽ സിജിഎസ്ടിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
‘നികുതിദായകരുടെ കൂട്ടത്തിൽ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളുണ്ടെങ്കിൽ അവരെ പിടികൂടാൻ നിയമപരമായ നടപടികൾ സ്വീകരിക്കുക.
എന്നാൽ, എല്ലാവരെയും സംശയദൃഷ്ടിയോടെ കാണരുത്.’–മന്ത്രി പറഞ്ഞു. ജിസ്ടി റജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കാനും പരാതികൾ പരിഹരിക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ഫീൽഡ് ഓഫിസർമാരോട് നിർമല നിർദേശിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

