മുംബൈ ∙ ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പീയൂഷ് പാണ്ഡെ (70) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു.
പത്മശ്രീ ജേതാവാണ്. ജനപ്രിയ പരസ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ അദ്ദേഹം അഭിനയത്തിലും സ്പോർട്സിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
രഞ്ജി ട്രോഫിയിൽ രാജസ്ഥാനു വേണ്ടി കളിച്ചിട്ടുള്ള പാണ്ഡെ, ജയ്പുർ സ്വദേശിയാണ്. ഹിന്ദി സിനിമകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.
1982ൽ 27-ാം വയസ്സിലാണ് പരസ്യ നിർമാണ കമ്പനി ഒഗിൽവിയിൽ ചേരുന്നത്.
2023 വരെ അതേ കമ്പനിയിൽ തുടർന്നു. വിരമിക്കുമ്പോൾ കമ്പനിയുടെ വേൾഡ് വൈഡ് ചീഫ് ക്രിയേറ്റിവ് ഓഫിസറും ഇന്ത്യയിലെ എക്സിക്യുട്ടീവ് ചെയർമാനുമായിരുന്നു.
പ്രമുഖ ബ്രാൻഡുകൾക്കും ഗുജറാത്ത് ടൂറിസം ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്കും വേണ്ടി പരസ്യങ്ങൾ ചെയ്തു. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ച പരസ്യവാചകം ‘അബ് കി ബാർ മോദി സർക്കാർ’ (ഇത്തവണ മോദിയുടെ സർക്കാർ ) എന്ന പരസ്യ വാചകത്തിന്റെ സൂത്രധാരനാണ്.
നിതാ പാണ്ഡെയാണ് ഭാര്യ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, വ്യവസായി ഗൗതം അദാനി, നടൻ അമിതാഭ് ബച്ചൻ തുടങ്ങിയവർ അനുശോചിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

