ഇന്ത്യയും യുഎസുമായുള്ള വ്യാപാരക്കരാർ വൈകാതെ യാഥാർഥ്യമായേക്കുമെന്ന പ്രതീക്ഷകൾക്കിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരോക്ഷമായി ട്രോളി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. അമേരിക്കൻ നിലപാടുകൾക്ക് മുന്നിൽ വിട്ടുവീഴ്ച ചെയ്താകും ഇന്ത്യ കരാറിൽ ഒപ്പുവയ്ക്കുകയെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കും പീയുഷ് ഗോയൽ ശക്തമായ മറുപടി നൽകി.
‘സ്വന്തം തലയ്ക്കുനേരെ’ തോക്കുംചൂണ്ടി, ധൃതിപിടിച്ച് ഒരു വ്യാപാരക്കരാറിലും ഇന്ത്യ ഒപ്പുവയ്ക്കില്ലെന്ന് ഗോയൽ പറഞ്ഞു.
ജർമനിയിൽ ‘ബെർലിൻ ഡയലോഗി’ൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരസ്പര വിശ്വാസത്തോടെ, ഇരുകൂട്ടർക്കും ഗുണകരമാകുന്ന ദീർഘകാല വ്യാപാരക്കരാർ ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുമായൊക്കെ വ്യാപാര ഡീൽ ചർച്ച നടക്കുന്നുണ്ട്. ഇതിനൊന്നും ഒരു സമയപരിധിയും വച്ചിട്ടില്ല.
സ്വന്തം തലയ്ക്കുനേരെ തോക്കുംചൂണ്ടി ഒന്നിലും ഒപ്പുവയ്ക്കാനുമില്ല – ഗോയൽ പറഞ്ഞു.
രാജ്യതാൽപര്യം മുൻനിർത്തിയാണ് ഇന്ത്യ സുഹൃത്തുക്കളെ കണ്ടെത്തുന്നത്. അതിന് വേറെയൊരു മാനദണ്ഡവുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരോക്ഷമായ ട്രോളി പീയുഷ് ഗോയൽ പറഞ്ഞു.
ആരെങ്കിലും വന്ന് നിങ്ങൾ യൂറോപ്യൻ യൂണിയനുമായി വ്യാപാരം ചെയ്യരുത്, നിങ്ങൾ കെനിയയുമായി വ്യാപാരം ചെയ്യരുത്.. എന്നൊക്കെ പറഞ്ഞാൽ അതൊന്നും അനുസരിക്കാൻ ഇന്ത്യയ്ക്ക് പറ്റില്ലെന്നും ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ നിലപാടിനെ ചൂണ്ടിക്കാട്ടി ഗോയൽ പറഞ്ഞു.
വ്യാപാരച്ചർച്ചകൾ ഇന്ത്യയ്ക്ക് ഹാനികരമാകുന്ന നിർദേശങ്ങൾ മറ്റുരാജ്യങ്ങൾ പറഞ്ഞാൽ അതൊന്നും അംഗീകരിച്ച് മുന്നോട്ടുപോകില്ലെന്നും പീയുഷ് ഗോയൽ വ്യക്തമാക്കി.
ലക്സംബർഗിന്റെ ഉപപ്രധാനമന്ത്രി സേവ്യർ ബെറ്റലുമായും ഗോയൽ കൂടിക്കാഴ്ച നടത്തി. മെഴ്സിഡീസ്-ബെൻസ്, ഷോഫ്ലർ ഗ്രൂപ്പ്, റെൻക് വെഹിക്കിൽ മൊബിലിറ്റി തുടങ്ങി നിരവധി ജർമൻ കമ്പനികളുടെ മേധാവികളുമായും ഗോയൽ ചർച്ച നടത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

