സ്വർണ വില കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചിറക്കത്തിന് ബ്രേക്കിട്ട് വീണ്ടും കുതിപ്പ് തുടങ്ങി. നിലവിൽ ഔൺസിന് 4,100 ഡോളർ റേഞ്ചിലുള്ള രാജ്യാന്തരവില വൈകാതെ 4,500 ഡോളർ ഭേദിക്കുമെന്ന പ്രവചനവുമായി ഇതിനിടെ പ്രമുഖ ധനകാര്യ സ്ഥാപനമായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കും രംഗത്തെത്തി.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില ഒരുലക്ഷം രൂപയെന്ന ‘മാന്ത്രികസംഖ്യ’ ഭേദിക്കും.
ഇന്ന് ഗ്രാമിന് 115 രൂപ കൂടി 11,515 രൂപയായി. 920 രൂപ ഉയർന്ന് 92,120 രൂപയാണ് പവന്.
18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ ഉയർന്ന് 9,530 രൂപ. വെള്ളിവില ഗ്രാമിന് 5 രൂപ താഴ്ന്ന് 165 രൂപയിലെത്തി.
എന്നാൽ, ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് ഈടാക്കുന്നത് 9,470 രൂപയാണ്.
യുഎസിൽ കഴിഞ്ഞമാസം റീട്ടെയ്ൽ പണപ്പെരുപ്പം 3 ശതമാനമായി കൂടിയിട്ടുണ്ട്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ‘ലക്ഷ്മണരേഖ’യായ 2 ശതമാനത്തെ അപേക്ഷിച്ച് ഏറെ അധികം.
എങ്കിലും നിരീക്ഷകർ പ്രവചിച്ച 3.1 ശതമാനത്തെ അപേക്ഷിച്ച് പണപ്പെരുപ്പം കുറഞ്ഞതിനാൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറയ്ക്കാനുള്ള സാധ്യത ശക്തമാണ്. പലിശ താഴുമെന്ന സൂചനകളും സ്വർണത്തിന് നേട്ടമാകും.
കാരണം, പിലശനിരക്ക് കുറഞ്ഞാൽ ബാങ്ക് നിക്ഷേപം, ട്രഷറി നിക്ഷേപം എന്നിവ അനാകർഷകമാകും.
നിക്ഷേപം കുറയുന്നത് ഡോളറിനും തിരിച്ചടിയാകും. ഡോളർ തളരുമ്പോൾ സ്വർണം വാങ്ങൽ ട്രെൻഡ് ഗോൾഡ് ഇടിഎഫിലെ നിക്ഷേപ താൽപര്യവും കൂടും.
ഇതുഫലത്തിൽ വില വർധിക്കാനും വഴിയൊരുക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

