
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴിയുള്ള ഇൻഡിഗോ സർവീസുകളുടെ എണ്ണം പ്രതിദിനം 80 ആയി ഉയർന്നു. പുതിയ ശീതകാല വിമാന സമയക്രമത്തിലാണ് ഇൻഡിഗോ കൂടുതൽ സർവീസുകൾ നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ 41 പ്രതിവാര സർവീസുകളുണ്ട്. അബുദാബി, മസ്കത്ത്, മാലി, ദോഹ, ദുബായ്, കൊളംബോ, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയിൽ നിന്ന് ഇൻഡിഗോ സർവീസ് ഉള്ളത്.
ഡൽഹി, റായ്പുർ, മുംബൈ, പുണെ, അഹമ്മദാബാദ്, ഭോപാൽ, ചണ്ഡിഗഡ്, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ, അഗത്തി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം നഗരങ്ങളിലേക്ക് ഒന്നോ അതിലധികമോ പ്രതിദിന സർവീസുകളുണ്ട്. ആഴ്ചയിൽ ആകെ 220 ആഭ്യന്തര സർവീസുകളാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]