കൊച്ചി ∙ പൊതുമേഖലാ ബാങ്കുകളെ വിദേശ വിപണിയിൽ മത്സരിക്കാൻ സജ്ജമാക്കുന്നതിന്റെ ഭാഗമായി വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്ത പരിധി ഇപ്പോഴത്തെ 20 ശതമാനത്തിൽ നിന്ന് ഉയർത്താൻ സർക്കാർ ആലോചന.
ഈ ബാങ്കുകളെ നിയന്ത്രിക്കാൻ ആവശ്യമായ 51% ഓഹരികൾ നിലനിർത്തി ബാക്കിയുള്ള ഓഹരികൾ വിദേശ നിക്ഷേപകർക്ക് വിൽക്കുന്ന കാര്യമാണ് സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്. ഇവയുടെ ഓഹരി വിൽപനയിലൂടെ വൻ തുക സർക്കാരിന്റെ ഖജനാവിലെത്തും.
ഇപ്പോൾ പൊതുമേഖലാ ബാങ്കുകളിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം വളരെ ഉയർന്ന നിലയിലാണ്.
എസ്ബിഐയിൽ 57.42%, ബാങ്ക് ഓഫ് ബറോഡയിൽ 64%, പഞ്ചാബ് നാഷനൽ ബാങ്കിൽ 70%, കനറാ ബാങ്കിൽ 63%, യൂണിയൻ ബാങ്കിൽ 74.76%, ഇന്ത്യൻ ബാങ്കിൽ 74%, ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 94.61% എന്നിങ്ങനെയാണ് സർക്കാരിന്റെ ഓഹരി പങ്കാളിത്തം.
കൂടുതൽ വിദേശ പങ്കാളിത്തമുണ്ടായാൽ, പൊതുമേഖലാ ബാങ്കുകൾക്ക് വിപണിയിൽ നിന്ന് കൂടുതൽ മൂലധനം സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. മൂലധനം കൂടുന്നതനുസരിച്ചു അവയുടെ വായ്പ നൽകാനുള്ള പരിധിയും കൂടും.
ഇത് ബാങ്കുകളുടെ വളർച്ചയും ലാഭവും കൂടാൻ സഹായിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]