Q ജിഎസ്ടി പരിഷ്കരണം വഴി സിനിമ ടിക്കറ്റിന് വിലകുറയുമോ?
A 100 രൂപയ്ക്കു താഴെയുള്ള സിനിമ ടിക്കറ്റുകളുടെ നികുതി 12 ശതമാനമായിരുന്നത് 5 ശതമാനമായി കുറച്ചതിനാൽ വില കുറയും. പക്ഷേ 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് നിലവിലെ നിരക്ക് തുടരും.
പ്രമുഖ മൾട്ടിപ്ലെക്സ് ചെയിനായ പിവിആർ ഐനോക്സ് ചൊവ്വാഴ്ചകളിലെ അവരുടെ ബ്ലോക്ബസ്റ്റർ ഓഫർ നിരക്കായിരുന്ന 99 രൂപ ഇതനുസരിച്ച് 95 രൂപയായി കുറച്ചു. മൊത്തത്തിൽ 100 രൂപയ്ക്കു താഴെയുള്ള സിനിമ ടിക്കറ്റുകൾ അപൂർവമായതിനാൽ ഇതിന്റെ ഗുണം കാര്യമായി അനുഭവപ്പെടില്ല.
100 രൂപയ്ക്കു മുകളിൽ 18 ശതമാനമാണ് നിലവിലെ ജിഎസ്ടി.
Q 5%, 18% എന്നിവയൊഴിച്ച് ബാക്കിയെല്ലാ നികുതി സ്ലാബുകളും പൂർണമായും ഇല്ലാതായോ?
A അല്ല. ഭൂരിഭാഗം ഉൽപന്നങ്ങളും സേവനങ്ങളും ഈ രണ്ടു സ്ലാബുകളിലാണെന്നു മാത്രം.
ഡയമണ്ടിന് 0.25%, സ്വർണത്തിനും വെള്ളിക്കുമുള്ള 3%, ഇഷ്ടികയ്ക്കുള്ള 6% (ഐടിസി അടക്കം), 12% (ഐടിസി ഇല്ലാതെ), കോളയ്ക്കും ലോട്ടറിക്കും മറ്റും ബാധകമായ 40% എന്നീ സ്ലാബുകളുമുണ്ട്. പുകയില, സിഗരറ്റ് തുടങ്ങിയവയ്ക്ക് നിലവിൽ 28 ശതമാനമെന്ന പഴയ സ്ലാബും തുടരും.
സെസ് പിരിവ് കാലാവധി കഴിഞ്ഞ ശേഷമേ 40 ശതമാനത്തിലേക്ക് മാറൂ.
Q പഴയ സ്റ്റോക്ക് തീരും വരെ പഴയ നികുതിനിരക്കിൽ വിൽക്കാൻ കഴിയുമോ?
A ഇല്ല. പഴയ സ്റ്റോക്ക് സെപ്റ്റംബർ 22 മുതൽ വിൽക്കുമ്പോൾ പുതിയ നികുതിയാണ് ബാധകം.
Q ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം ലഭിക്കാത്ത ചെറുവ്യാപാരികൾ പഴയ സ്റ്റോക്കിലെ നികുതി നഷ്ടം എങ്ങനെ നികത്തും?
A ഇക്കാര്യത്തിൽ സർക്കാർ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല.
ഐടിസി ആനുകൂല്യം ലഭിക്കാത്തതിനാൽ, കുറഞ്ഞ വിലയിൽ വിറ്റാൽ നഷ്ടമുണ്ടാകുമെന്ന് ചെറുവ്യാപാരികൾക്ക് ആശങ്കയുണ്ട്. വരും ദിവസങ്ങൾ വ്യക്തത വന്നേക്കും.
Q ഉൽപന്നങ്ങൾക്കുമേൽ ആവശ്യമെങ്കിൽ പുതിയ വിലവിവരം കൂടി ചേർക്കുന്നതിന്റെ ഉത്തരവാദിത്തം വ്യാപാരികൾക്കാണോ?
A അല്ല.
കമ്പനികളാണ് ഇത് ചെയ്യേണ്ടത്.
Q ജിഎസ്ടി സംബന്ധിച്ച തർക്കപരിഹാരത്തിന് വാട്സാപ് വഴി പരാതിപ്പെടാനാകുമോ?
A ദേശീയ ഉപഭോക്തൃ ഹെൽപ്ലൈനിന്റെ 8800001915 എന്ന വാട്സാപ് നമ്പർ വഴിയും 1915 എന്ന ടോൾ ഫ്രീ നമ്പർ വഴിയും പരാതിപ്പെടാം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]