ഒരു ട്രംപിനെ കൂടി താങ്ങാൻ ലോകത്തിനാകുമോ? എന്നാലിതാ, ട്രംപിന്റെ ശൈലി അതേപടി പകർത്തുന്നൊരു നേതാവ് യൂറോപ്പിൽ തന്ത്രപ്രധാന പദവിയിലേക്കുള്ള മത്സരത്തിനായി വീണ്ടും കച്ചമുറുക്കുന്നു. ട്രംപിനെ പോലെ ശതകോടീശ്വരൻ, ബിസിനസുകാരൻ, ഇപ്പോൾ രാഷ്ട്രീയ നേതാവ്.
കുടിയേറ്റ വിരുധനും. ചെറിയൊരു വ്യത്യാസം – ഇദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ‘ക്ലോസ് ഫ്രണ്ട്’ ആണ്.
യുക്രെയ്ന്റെ കടുത്ത വിമർശകനും.
ചെക്ക് റിപ്പബ്ലിക്കിന്റെ മുൻ പ്രധാനമന്ത്രിയും ‘അനോ’ പാർട്ടിയുടെ സ്ഥാപക നേതാവുമായ ആന്ദ്രേയ് ബബിഷ് ആണ് ഇക്കുറിയും തിരഞ്ഞെടുപ്പ് പോരാട്ടത്തിലുള്ളത്. ഒക്ടോബറിൽ ചെക്ക് റിപ്പബ്ലിക്കൻ ജനത വിധിയെഴുതും.
‘‘എനിക്ക് പ്രധാനമന്ത്രി ആകണമെന്ന മോഹമൊന്നുമില്ല, പക്ഷേ ഞാൻ പ്രധാനമന്ത്രി ആകണമെന്ന് ജനങ്ങൾ കൊതിക്കുന്നു’’, എന്നാണ് ആന്ദ്രേയ് ബബിഷ് അടുത്തിടെ അഭിപ്രായപ്പെട്ടത്. 2017 മുതൽ 2021 വരെ പ്രധാനമന്ത്രിയായിരുന്നു ആന്ദ്രേയ്.
ട്രംപിന്റെ ശൈലിയിൽ മുന്നോട്ട്
ട്രംപിന്റേതിന് സമാനമായ പ്രവർത്തനശൈലിയിലൂടെ ചെക്ക് റിപ്പബ്ലിക്കിനെയും യൂറോപ്പിനെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആന്ദ്രേയ് താൻ ആദ്യം പ്രധാനമന്ത്രി ആയിരുന്നപ്പോഴും പിന്നീടും പലതവണ പറഞ്ഞിട്ടുണ്ട്.
ട്രംപ് തന്റെ തൊപ്പിയിൽ ‘മെയ്ക്ക് അമേരിക്ക ഗ്രേയ്റ്റ് എഗെയ്ൻ’’ എന്നെഴുതി പ്രചരിപ്പിക്കുമ്പോൾ, ‘‘മെയ്ക്ക് ചെക്ക് ഗ്രേയ്റ്റ് എഗെയ്ൻ’’ എന്നാണ് തൊപ്പിയിലെഴുതി ആന്ദ്രേയിയുടെ പ്രചാരണം; ഒപ്പം ‘‘മെയ്ക്ക് യൂറോപ്പ് ഗ്രേയ്റ്റ് എഗെയ്ൻ’’ എന്നും.
Can’t get over how Andrej Babiš has copied Trump’s political aesthetic down to the red slogan hat
ട്രംപിനെ പോലെ ബിസിനസ് രംഗത്തുനിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചയാളാണ് 71കാരനായ ആന്ദ്രേയ്. തന്റെ ബിസിനസ് താൽപര്യങ്ങൾക്കായി അധികാരക്കസേര ദുരുപയോഗം ചെയ്തെന്ന ആരോപണം അദ്ദേഹവും നേരിട്ടിട്ടുണ്ട്.
സ്വന്തം കമ്പനിയായ ആഗ്രോഫെർട്ടിനു വേണ്ടി യൂറോപ്യൻ യൂണിയന്റെ സബ്സിഡി പദ്ധതികൾ വകമാറ്റിയെന്ന ആരോപണവും ആന്ദ്രേയ് നേരിട്ടിരുന്നു. ഇത് ചെക്ക് റിപ്പബ്ലിക്കിന്റെ തെരുവുകളിൽ വലിയ പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.
യൂറോപ്പിന്റെ സമവാക്യം മാറും
ആന്ദ്രേയ് ബബിഷിന് ചെക്ക് റിപ്പബ്ലിക്കിൽ മുൻതൂക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ട്രംപിനെപ്പോലെ കരുത്തനായ നേതാവ് ചെക്കിനും വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ആന്ദ്രേയിയുടെ തിരിച്ചുവരവുണ്ടായാൽ അത് യൂറോപ്പിന്റെ നിലവിലെ രാഷ്ട്രീയ സമവാക്യം തന്നെ മാറ്റിമറിക്കുമെന്ന വിലയിരുത്തലുകളും ശക്തം.
നേരത്തേ കുടിയേറ്റ ജനതയെ അംഗരാഷ്ട്രങ്ങളിലേക്ക് തുല്യമായി പുനരധിവസിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ നടത്തിയ നീക്കത്തിന് തടയിട്ടത് പോളണ്ട്, ഹംഗറി, സ്ലൊവാക്കിയ എന്നിവയ്ക്കൊപ്പം ചേർന്ന് ചെക്ക റിപ്പബ്ലിക്കായിരുന്നു.
യുക്രെയ്ന് പൊതുവേ അനുകൂലമായ നിലപാട് യൂറോപ്യൻ യൂണിയനും മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളും നിലവിൽ സ്വീകരിക്കുന്നത്. ആന്ദ്രേയ് വീണ്ടും ചെക്ക് പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ ഇതിനും കോട്ടംതട്ടുമെന്ന ആശങ്ക മറ്റു രാജ്യങ്ങൾക്കുണ്ട്.
‘പുട്ടിന്റെ കളിപ്പാവ’ എന്ന വിമർശനം ഇപ്പോഴേ അദ്ദേഹത്തിന് നേരെയുണ്ട്. എന്നാൽ, ആന്ദ്രേയ് അതു പരസ്യമായി സമ്മതിക്കുന്നുമില്ല.
Směr Paříž,
😎
യുക്രെയ്ന് നാറ്റോ ഉൾപ്പെടെയുള്ളവ അനാവശ്യമായി ആയുധ പിന്തുണ നൽകുകയാണെന്ന് ആന്ദ്രേയ് അടുത്തിടെ പറഞ്ഞിരുന്നു.
എന്നാൽ, റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച 2022നുശേഷം താൻ പുട്ടിനോട് സംസാരിക്കുകയോ റഷ്യ സന്ദർശിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ‘‘എനിക്ക് പുട്ടിനെ പേടിയില്ല.
കാരണം, നമ്മൾ (യൂറോപ്യൻ യൂണിയൻ) ശക്തരാണെന്ന ബോധ്യം എനിക്കുണ്ട്’’ എന്നായിരുന്നു വിമർശനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കത്തിനെ ഹംഗറിയും സ്ലൊവാക്കിയയും ശക്തമായി എതിർക്കുന്നുണ്ട്. അവർ ഇപ്പോഴും റഷ്യൻ എണ്ണ ഉൾപ്പെടെ വാങ്ങുന്നുണ്ടെന്നതാണ് മുഖ്യകാരണം.
ചെക്ക് റിപ്പബ്ലിക്കും നേരത്തേ റഷ്യൻ എണ്ണ വാങ്ങിയിരുന്നെങ്കിലും, ഊർജ വിതരണശൃംഖലയിൽ സമൂലമാറ്റം വരുത്തിക്കൊണ്ട് ഇതിൽനിന്ന് പിന്മാറി. ഇറ്റാലിയൻ തുറമുഖംവഴി റഷ്യൻ ഇതര എണ്ണയാണ് ഇപ്പോൾ ഇറക്കുമതി.
നിലവിലെ പ്രധാനമന്ത്രി പീറ്റർ ഫിയാല മാറുകയും ആന്ദ്രേയ് ബബിഷ് അധികാരത്തിലേറുകയും ചെയ്താൽ ഈ നിലപാടുകളിലും ചെക്ക് റിപ്പബ്ലിക്ക് മാറ്റംവരുത്തിയേക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് x/Andrej Bibisൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]