സ്വർണ വില ഇന്നും വൻതോതിൽ കുറഞ്ഞതോടെ, ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ഇത് ‘സുവർണാവസരം’. പവന് 680 രൂപ കുറഞ്ഞ് വില 83,920 രൂപയും ഗ്രാമിന് 85 രൂപ ഇടിഞ്ഞ് 10,490 രൂപയുമായി.
രാജ്യാന്തരവില വീണ്ടും കുതിപ്പിന്റെ സൂചനകൾ നൽകുന്നതിനാൽ കേരളത്തിൽ വരുംദിവസങ്ങളിൽ വില കൂടാനിടയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. അതുകൊണ്ട്, ഇപ്പോൾ കുറഞ്ഞവില പ്രയോജനപ്പെടുത്തി, അഡ്വാൻസ് ബുക്കിങ് നടത്താൻ ഈ അവസരം പ്രയോജനപ്പെടുത്താമെന്നും അവർ പറയുന്നു.
ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു.
അഡ്വാൻസ് ബുക്ക് ചെയ്യണോ?
മുൻകൂർ ബുക്ക് ചെയ്ത് ആഭരണങ്ങൾ വാങ്ങാനുള്ള സൗകര്യം കേരളത്തിലെ ഒട്ടുമിക്ക ജ്വല്ലറികളും നൽകുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന ആഭരണത്തിന്റെ 5% മുതൽ തുക മുൻകൂർ അടച്ച് ബുക്ക് ചെയ്യാം.
ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത്, ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാമെന്നതാണ് നേട്ടം.
ബുക്ക് ചെയ്തശേഷം പിന്നീട് വില കൂടിയാലും ഉപഭോക്താവിനെ ബാധിക്കില്ല. എന്നാൽ, ബുക്ക് ചെയ്തശേഷം വില കുറഞ്ഞാൽ, കുറഞ്ഞവിലയ്ക്ക് സ്വർണം നേടാനും കഴിയും.
നേരത്തേ ബുക്ക് ചെയ്തിട്ടുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്തി സ്വർണം വാങ്ങാനും കഴിയും.
സ്വർണത്തിൽ റിസ്കുണ്ടോ?
വിപണിയിലെ സാഹചര്യങ്ങൾ ഓരോ നിമിഷവും മാറിമറിയുന്നതാണ് കാഴ്ച എന്നതിനാൽ വിലയിലും വരുംദിവസങ്ങളിൽ കയറ്റിറക്കം പ്രതീക്ഷിക്കാമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തരവില ഔൺസിന് 3,790 ഡോളറിൽ നിന്ന് 3,717 ഡോളറിലേക്ക് കൂപ്പുകുത്തിയതാണ് കേരളത്തിലും ഇന്നു വില കുറയാനിടയാക്കിയത്.
എന്നാൽ, രാജ്യാന്തരവില ഇപ്പോൾ 3,736 ഡോളറിലേക്ക് തിരിച്ചുകയറിയിട്ടുണ്ടെന്ന ആശങ്കയും സൃഷ്ടിക്കുന്നു. ഇതേ ട്രെൻഡാണ് തുടരുന്നതെങ്കിൽ, കേരളത്തിലും വില വൈകാതെ ഉയർന്നേക്കാമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ താഴ്ന്ന് 8,690 രൂപയായി.
വെള്ളിവില 147 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. മറ്റൊരുവിഭാഗം ജ്വല്ലറികൾ ഇന്ന് 18 കാരറ്റ് സ്വർണത്തിന് ഈടാക്കുന്നത് 80 രൂപ താഴ്ത്തി 8,620 രൂപയാണ്; ഇവരുടെ ഷോറൂമുകളിൽ വെള്ളിക്ക് ഗ്രാമിന് 144 രൂപയേയുള്ളൂ.
പൊന്നിന്റെ ചാഞ്ചാട്ടം
∙ അമേരിക്കയിൽ പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ തെളിഞ്ഞതായിരുന്നു കഴിഞ്ഞദിവസം രാജ്യാന്തര സ്വർണവിലയെ പുതിയ ഉയരത്തിലേക്ക് നയിച്ചത്.
∙ എന്നാൽ, കരുതലോടെ മാത്രമേ പലിശ കുറയ്ക്കൂ എന്ന് കേന്ദ്ര ബാങ്ക് ചെയർമാൻ ജെറോം പവൽ പറഞ്ഞതോടെ ഡോളറും ട്രഷറി യീൽഡും (കടപ്പത്ര ആദായനിരക്ക്) കൂടുകയും സ്വർണവില താഴുകയും ചെയ്തു.
∙ ഇപ്പോൾ ഡോളറും കടപ്പത്ര ആദായനിരക്കും വീണ്ടും അൽപം താഴ്ന്ന പശ്ചാത്തലത്തിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉയർത്തുന്ന ആശങ്കയുമാണ് സ്വർണവില തിരിച്ചുകയറാൻ വഴിയൊരുക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]