ഇന്ത്യൻ സെലബ്രിറ്റികൾക്കിടയിലെ ബ്രാൻഡ് മൂല്യത്തിൽ രാജാവ് ക്രിക്കറ്റ് താരം വിരാട് കോലി തന്നെ. സിനിമാ, ക്രിക്കറ്റ് താരങ്ങൾ അരങ്ങുവാഴുന്ന ഈ രംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ് കിങ് കോലി.
രാജ്യാന്തര ധനകാര്യ സ്ഥാപനമായ ക്രോളിന്റെ റിപ്പോർട്ടുകൾ പ്രകാരം ടോപ്-25 പട്ടികയിൽ 231.1 മില്യൻ ഡോളർ ബ്രാൻഡ് മൂല്യവുമായി കോലി ഒന്നാംസ്ഥാനത്ത് തുടരുന്നു. 2023ലെ 227.9 മില്യനെ അപേക്ഷിച്ച് കഴിഞ്ഞവർഷം കോലിയുടെ മൂല്യം കൂടി.
ബോളിവുഡ് താരം രൺവീർ സിങ് ആണ് 170.7 മില്യനുമായി രണ്ടാമത്.
അതേസമയം, മൂല്യം മുൻവർഷത്തെ 203.1 മില്യനിൽ നിന്ന് കുറഞ്ഞു. ബോളിവുഡിന്റെ ‘കിങ് ഖാൻ’ ഷാറുഖ് 3-ാം സ്ഥാനത്താണ്.
ബ്രാൻഡ് മൂല്യം 21% ഉയർന്ന് 145.7 മില്യനിലെത്തി. അതേസമയം, 4-ാം സ്ഥാനത്ത് സർപ്രൈസ് എൻട്രിയായി ബോളിവുഡ് താരം ആലിയ ഭട്ട്; 116.4 മില്യനാണ് ബ്രാൻഡ് മൂല്യം.
സച്ചിൻ..
സച്ചിൻ…!!
സച്ചിൻ തെൻഡുൽക്കർ. ഇന്ത്യൻ ക്രിക്കറ്റിന്റെ വികാരം തന്നെയായിരുന്ന സച്ചിൻ, കളത്തിൽ നിന്ന് വിരമിച്ചിട്ടും ബ്രാൻഡുകളുടെ ലോകത്തെ തന്റെ ഉഗ്രൻ ഫോം തുടരുകയാണ്.
2023ലെ 91.3 മില്യനിൽ നിന്ന് കഴിഞ്ഞവർഷം 112.2 മില്യനിലേക്ക് മൂല്യം ഉയർത്തിയ അദ്ദേഹം 5-ാം സ്ഥാനത്താണുള്ളത്. സച്ചിൻ ബ്രാൻഡ് അംബാസഡറായ കമ്പനികളുടെ എണ്ണവും കഴിഞ്ഞവർഷം കൂടിയെന്ന് റിപ്പോർട്ട് പറയുന്നു.
ബൂം..ബൂം..
ബുമ്ര
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി 102.9 മില്യൻ ഡോളർ മൂല്യവുമായി 7-ാം സ്ഥാനത്തുണ്ട്.
‘ഹിറ്റ്മാൻ’ രോഹിത് ശർമ 17-ാമതാണ്, മൂല്യം 48.4 മില്യൻ. ഹാർദിക് പാണ്ഡ്യ 43.1 മില്യനുമായി 20-ാമതും ജസ്പ്രീത് ബുമ്ര 38.1 മില്യനുമായി 22-ാമതുമാണ്.
രശ്മികയും അല്ലു അർജുനും
നിരവധി പേർ ഇക്കുറി റാങ്കിങ് മെച്ചപ്പെടുത്തുകയും ടോപ് 25ലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.
2023ൽ 27-ാമതായിരുന്ന ബോളിവുഡ് നടി കൃതി സാനോൺ ഇക്കുറി 19-മതാണ്. തമന്ന ഭാട്ടിയ 28ൽ നിന്ന് 21ലെത്തി.
കൃതിക്ക് 44.8 മില്യനും തമന്നയ്ക്ക് 40.4 മില്യനുമാണ് ബ്രാൻഡ് മൂല്യം. 46ൽ നിന്ന് 25ലേക്കായിരുന്നു അനന്യ പാണ്ഡേയുടെ മുന്നേറ്റം (മൂല്യം 35.2 മില്യൻ).
58.9 മില്യൻ മൂല്യവുമായി തെന്നിന്ത്യൻ താരം രശ്മിക മന്ദാന 15-ാം റാങ്ക് പിടിച്ചെടുത്തു.
പട്ടികയിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനുമുണ്ട് (35.5 മില്യൻ). 2024ൽ ബോളിവുഡിനെ പിന്നിലാക്കി ദക്ഷിണേന്ത്യൻ സിനിമകൾ ബോക്സ് ഓഫിസിൽ തരംഗം സൃഷ്ടിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബോളിവുഡിന്റെ ബോക്സ് ഓഫിസ് വിഹിതം 39.5 ശതമാനത്തിലേക്ക് കുറഞ്ഞപ്പോൾ സൗത്ത് ഇന്ത്യൻ സിനിമ മുന്നേറിയത് 47.7 ശതമാനത്തിലേക്ക്.
ഗില്ലി, ജബ് വി മെറ്റ് തുടങ്ങിയ സിനിമകളുടെ റീ-റിലീസ് അവയുടെ ഒറിജിനൽ റിലീസിനെ കവച്ചുവയ്ക്കുന്ന ബോക്സ് ഓഫിസ് കളക്ഷൻ നേടി. ജബ് വി മെറ്റിന്റെ ആകെ കളക്ഷനിൽ 50 ശതമാനവും ലഭിച്ചത് റീ-റിലീസ് വഴിയായിരുന്നു.
അതേസമയം, ടോപ് 25 സെലബ്രിറ്റികളുടെ മൊത്തം ബ്രാൻഡ് മൂല്യ വളർച്ചനിരക്ക് 2023നെ അപേക്ഷിച്ച് 2024ൽ കുറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. 2023ൽ 15.5% വളർന്നപ്പോൾ 2024ൽ അതുവെറും 5 ശതമാനമായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]