
ന്യൂഡൽഹി∙ മാർച്ച് മുതൽ വൻകിട–ഇടത്തരം കമ്പനികൾ ഇന്ത്യയിൽ വിൽക്കുന്ന സ്പാനറുകൾ, പ്ലെയറുകൾ തുടങ്ങിയ ഹാൻഡ് ടൂളുകൾക്ക് ഗുണനിലവാര മാനദണ്ഡം (ക്യുസിഒ–ക്വാളിറ്റി കൺട്രോൾ ഓർഡർ) നിർബന്ധമാക്കി. ചെറുകിട സംരംഭങ്ങൾക്ക് മാനദണ്ഡം പാലിക്കാൻ 9 മാസവും, സൂക്ഷ്മ സംരംഭങ്ങൾക്ക് ഒരു വർഷവും സമയം ലഭിക്കും. ഗുണനിലവാര മാനദണ്ഡം കർശനമാക്കുന്നതുവഴി ഉപകരണങ്ങളുടെ വിലയും കൂടാൻ സാധ്യതയുണ്ട്. ക്യുസിഒ അനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ഗുണനിലവാര മാനദണ്ഡം അനുസരിച്ചായിരിക്കണം ഉൽപാദനം. ഇതുമായി ബന്ധപ്പെട്ട ഗുണനിലവാര മാർക്കും ഉൽപന്നത്തിലുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]