
സെപ്റ്റംബർ 20ന് ഇന്ത്യയുടെ സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ മണിക്കൂറുകളോളം ഹാക്ക് ചെയ്യപ്പെട്ടു. അമേരിക്ക ആസ്ഥാനമായുള്ള റിപ്പിൾ ലാബ്സ് വികസിപ്പിച്ച ക്രിപ്റ്റോകറൻസിയായ XRP യുടെ വീഡിയോകൾ പ്രൊമോട്ട് ചെയ്യുന്നതിനാണ് ഈ സൈബർ ആക്രമണം ഉണ്ടായത്. സുപ്രീം കോടതിയിലെ വാദം കേൾക്കുന്നതിൻ്റെ മുൻ വീഡിയോകളും ഹാക്ക് ചെയ്തതിൽപ്പെടുന്നു. 2018 ൽ ആണ് സുപ്രീം കോടതിയുടെ YouTube ചാനൽ പൊതുതാൽപ്പര്യം ഉൾപ്പെടുന്ന കേസുകളുടെ തത്സമയ സ്ട്രീമിങ് ആരംഭിച്ചത്. ഭരണഘടനാ ബെഞ്ചുകൾക്ക് മുമ്പാകെയുള്ള നടപടിക്രമങ്ങളും പൊതു താൽപ്പര്യമുള്ള മറ്റ് കാര്യങ്ങളും ചാനൽ സംപ്രേക്ഷണം ചെയ്യുന്നു. ആദ്യമായാണ് ഇത്തരത്തിൽ ഒരു സൈബർ ആക്രമണം ഇന്ത്യയുടെ സുപ്രിം കോടതിയുടെ ചാനലിന് നേരെ ഉണ്ടാകുന്നത്. ക്രിപ്റ്റോ കറൻസികൾ പ്രൊമോട്ട് ചെയ്യാൻ സൈബർ അറ്റാക്ക് നടത്തി സൈറ്റുകൾ ഹാക്ക് ചെയ്ത് ശ്രദ്ധ ആകർഷിക്കുന്നത് ഇത് ആദ്യമായല്ല. പെട്ടെന്ന് വൻ സാമ്പത്തിക ലാഭം കൊയ്യാൻ ക്രിപ്റ്റോകറൻസികൾ ഇറക്കി ശ്രദ്ധ ആകർഷിച്ച് നിക്ഷേപകരെ കൂട്ടുന്ന ക്രിപ്റ്റോ കറൻസി ‘പമ്പ് ആൻഡ് ഡംപ്’ ചെയ്യുന്നവരും അറിയപ്പെടുന്ന വെബ്സൈറ്റുകളിലോ, യു ട്യൂബ് ചാനലുകളിലോ സൈബർ അറ്റാക്ക് നടത്താറുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]