ന്യൂഡൽഹി∙ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കിൽ ഇക്കുറി വർധന. 2022–23ൽ 7 ശതമാനമായിരുന്ന നിരക്ക് 2023-24ൽ 7.2 ശതമാനമായി ഉയർന്നു.
എന്നാൽ 2017 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 2 വർഷത്തെ നിരക്ക് കുറവാണ്. സംസ്ഥാനങ്ങളിൽ ഗോവ (8.5%) കഴിഞ്ഞാൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് കേരളത്തിലാണ്.
15 മുതൽ 29 വയസ്സു വരെയുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മാ നിരക്കുള്ള സംസ്ഥാനവും കേരളമാണ് (29.9%). കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക പീരിയോഡിക് ലേബർ ഫോഴ്സ് സർവേയിലേതാണ് (പിഎൽഎഫ്എസ്) കണക്കുകൾ.
രാജ്യമാകെയുള്ള തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 2 വർഷമായും 3.2% തന്നെയായി തുടരുകയാണ്. കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക്: തമിഴ്നാട് (3.5%), കർണാടക (2.7%), ആന്ധ്രപ്രദേശ് (4.1%).
കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് (2023-24) (ബ്രാക്കറ്റിൽ ദേശീയ നിരക്ക്) ഗ്രാമമേഖല സ്ത്രീ: 12.1% (2.1%) പുരുഷൻ: 4.6% (2.7%) ആകെ: 7.6% (2.5%) നഗരമേഖല സ്ത്രീ: 10.9% (7.1%) പുരുഷൻ: 4.2% (4.4%) ആകെ: 6.7% (5.1%) സംസ്ഥാനമാകെ സ്ത്രീ: 11.6% (3.1%) പുരുഷൻ: 4.4% (3.2%) ആകെ: 7.2% (3.2%) കേരളത്തിന്റെ നിരക്ക് (ബ്രാക്കറ്റിൽ ദേശീയ നിരക്ക്) 2017-18: 11.4% (6%) 2018-19: 9% (5.8%) 2019-20: 10% (4.8%) 2020-21: 10.1% (4.2%) 2021-22: 9.6% (4.1%) 2022-23: 7% (3.2%) 2023-24: 7.2% (3.2%) തൊഴിലില്ലായ്മയിൽ മുന്നിൽ ∙ ഗോവ: 8.5% ∙ കേരളം: 7.2% ∙ നാഗാലാൻഡ്: 7.1% ∙ മേഘാലയ: 6.2% ∙ അരുണാചൽ പ്രദേശ്: 6.1% ∙ മണിപ്പുർ: 6.1% … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

